ദിലീപ്-മംമ്ത മോഹന്‍ദാസ് ജോഡികള്‍ അഭിനയിച്ച് ഷാഫി സംവിധാനം ചെയ്ത ചിത്രമായിരുന്നു ടു കണ്‍ട്രീസ്. റാഫിയുടെ രചനയില്‍ 2015ല്‍ പുറത്ത് വന്ന ചിത്രം വമ്പന്‍ വിജയം നേടിയിരുന്നു. ഇ്േപ്പാഴും റിപ്പീറ്റ് വാല്യുവുള്ള ചിത്രം, ഇന്നും പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളിലൊന്നാണ്. മുകേഷ്, ജഗദീഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, റാഫി, അശോകന്‍ തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസില്‍ ഗംഭീര വിജയമായിരുന്നു.
ടൂ കണ്‍ട്രീസ് എന്ന ചിത്രത്തിന് തുടര്‍ച്ച ഉണ്ടാവും എന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഷാഫി അറിയിച്ചിരിക്കുകയാണ്.വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് ത്രീ കണ്‍ട്രീസ് എന്നായിരിക്കുമെന്നും ചിത്രം 2023 ലോ 2024 ലോ പ്രേക്ഷകര്‍ക്കു മുന്നിലെത്തുമെന്നും സംവിധായകന്‍ പറയുകയായിരുന്നു. എന്നാല്‍ ത്രീ കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ തിരക്കഥ ഇതുവരെ രൂപപ്പെട്ടിട്ടില്ല എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
എങ്കിലും ചിത്രത്തിന്റെ കഥ ഏത് തരത്തില്‍ വേണമെന്നുള്ള കാര്യത്തില്‍ ഒരു തീരുമാനമായി എന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ഏറ്റവും പുതിയ ചിത്രമായ ആനന്ദം പരമാനന്ദം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ ആണ് സംവിധായകന്‍ ഷാഫി ഇക്കാര്യം വ്യക്തമാക്കിയത്.