ട്രാന്‍സ് സിനിമയില്‍ ഏറെ ചിരിപ്പിച്ച രംഗങ്ങളിലൊന്നായിരുന്നു രോഗ ശുശ്രൂഷയ്ക്കായി ധര്‍മജന്‍ എത്തുന്ന രംഗം. ഫഹദ് അവതരിപ്പിച്ച ജോഷ്വാ കാള്‍ട്ടന്‍ എന്ന പാസ്റ്ററെ പരീക്ഷിക്കാന്‍ എത്തുന്നതായിരുന്നു ധര്‍മജന്റെയും സൗബിന്റെയും കഥാപാത്രങ്ങള്‍. ഇപ്പോള്‍ സീനിന്റെ പിന്നാമ്പുറ കാഴ്ച്ചകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നു.
ഫഹദും സൗബിനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനാണ് വീഡിയോയില്‍. ഒറ്റ ടേക്കില്‍ മനോഹരമായി തന്നെ തങ്ങളുടെ ഭാഗം അവതരിപ്പിക്കുകയാണ് മൂവരും. എന്നാല്‍ സീനിന്റെ അവസാനമാകുമ്പോഴേക്കും ചിരി സഹിക്കാനാവാതെ പൊട്ടിച്ചിരിക്കുന്ന ഫഹദിനേയാണ് വീഡിയോയില്‍ കാണാനാവുക.
ഫഹദിനൊപ്പം നസ്രിയ നസീം, വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന് ക്യാമര ചലിപ്പിച്ചത് അമല്‍ നീരദ് ആയിരുന്നു.