ലക്ഷങ്ങള്‍ ശമ്പളം കിട്ടി; എല്ലാം ധൂര്‍ത്തടിച്ചു ചെലവാക്കി;അവസാനം കയറിക്കിടക്കാന്‍ ഒരു കൂര പോലുമില്ല;നടന്‍ ടിപി മാധവന്‍ ഒടുക്കം പെരുവഴിയിലായ കഥ

Malayalilife
 ലക്ഷങ്ങള്‍ ശമ്പളം കിട്ടി; എല്ലാം ധൂര്‍ത്തടിച്ചു ചെലവാക്കി;അവസാനം കയറിക്കിടക്കാന്‍ ഒരു കൂര പോലുമില്ല;നടന്‍ ടിപി മാധവന്‍ ഒടുക്കം പെരുവഴിയിലായ കഥ

രുപാട് മികച്ച വേഷങ്ങളിലൂടെ മലയാളികളെ രസിപ്പിച്ച നടനാണ് ടി പി മാധവന്‍. ഒരു കാലത്ത് അദ്ദേഹം ഇല്ലാത്ത മലയാള സിനിമകള്‍ തന്നെ ചുരുക്കമായിരുന്നു. എന്നാല്‍ മാധവന്റെ ജീവിതം സിനിമക്കഥയെക്കാള്‍ വെല്ലുന്നതാണ്. തിരക്കുപിടിച്ച സിനിമാലോകത്ത് സ്വന്തം കുടുംബത്തെ പോലും മറന്ന് ജീവിച്ചപ്പോള്‍ അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയെല്ലാം എന്നന്നേക്കുമായി നഷ്ടപ്പെടുകയായിരുന്നു. താരപ്രൗഢിയും സമ്പാദ്യവും എല്ലാം നഷ്ടപ്പെട്ട് ആരോഗ്യപ്രശ്നങ്ങള്‍ ഉടലെടുത്തപ്പോള്‍ തിരിഞ്ഞു നോക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ അനാഥാലയത്തില്‍ ഇടം നേടേണ്ടി വരികയായിരുന്നു അദ്ദേഹത്തിന്.

തിരുവനന്തപുരം സ്വദേശിയായ ടിപി മാധവന്‍ ഒരു പട്ടാളക്കാരനാകാനാണ് ആദ്യം ആഗ്രഹിച്ചത്. എന്നാല്‍ സെലക്ഷന്‍ ആയി നില്‍ക്കവേ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ കാലിന് സംഭവിച്ച അപകടം ആ മോഹം ഇല്ലാതാക്കുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ബോംബെയില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് ന്യൂസ് പേപ്പറില്‍ ജോലി നേടിയത്. 1960ലായിരുന്നു ഇത്. എന്നാല്‍ അധികം വൈകാതെ തന്നെ അദ്ദേഹം ബാംഗ്ലൂരില്‍ ഒരു അഡൈ്വര്‍ടൈസിംഗ് ഏജന്‍സിയ്ക്ക് തുടക്കമിട്ടു. അതുവഴിയാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. 1975ല്‍ പുറത്തിറങ്ങിയ രാഗം എന്ന സിനിമയിലാണ് ടിപി മാധവന്‍ ആദ്യമായി അഭിനയിച്ചത്.

തുടര്‍ന്ന് സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ടിപി മാധവന്‍ വളരെ പെട്ടെന്ന് സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ടു. താരസംഘടനയായ അമ്മയുടെ ആദ്യകാലത്ത് സെക്രട്ടറിയും അമ്മ എന്ന സംഘടനയ്ക്ക് വേണ്ടി ഒരുപാട് നാള്‍ പ്രയത്നിക്കുകയും ചെയ്ത നടനാണ് അദ്ദേഹം. എന്നാല്‍ കരിയറില്‍ തിളങ്ങുമ്പോഴും ടിപി മാധവന്റെ വ്യക്തി ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ വിവാഹ മോചിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ടിപി മാധവന്‍ ഇന്ന് വീട്ടുകാര്‍ പോലും നോക്കാനില്ലാതെ പത്തനാപുരത്തെ ഗാന്ധി ഭവനില്‍ കഴിയുകയാണ്. ബോളിവുഡിലെ പ്രശസ്ത സംവിധായകനായ രാജകൃഷ്ണ മേനോന്‍ ആണ് അദ്ദേഹത്തിന്റെ മകന്‍. സിനിമയില്‍ തിളങ്ങി നിന്നിരുന്ന കാലത്ത് അദ്ദേഹം നയിച്ച കുത്തഴിഞ്ഞ ജീവിതമാണ് ടിപി മാധവനെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്.

അഭിനയ ജീവിതവുമായി മുന്നോട്ടു പോയിരുന്ന സമയത്ത് നല്ല വരുമാനം ഉള്ള ആളായിരുന്നു ടിപി മാധവന്‍, ബാംഗ്ലൂരിലെ അഡൈ്വര്‍ടൈസിംഗ് ഏജന്‍സി വഴിയും അഭിനയത്തിലൂടെയും അദ്ദേഹം ലക്ഷങ്ങളുടെ വരുമാനം ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഈ പണമൊന്നും ടിപി മാധവന്റെ കൈയില്‍ ഇപ്പോഴില്ല. ആ സന്രാദ്യത്തിന് എന്തു സംഭവിച്ചുവെന്ന് ടിപി മാധവന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 'പൈസയൊക്കെ അടിച്ച് പൊളിച്ചു എന്നല്ലാതെ വേറൊന്നും പറയാനില്ല. എനിക്കറിയില്ല. പക്ഷെ ഞാന്‍ സുഹൃത്തുക്കളോടൊപ്പം ആവശ്യമില്ലാതെ ചെലവഴിച്ചിട്ടില്ല. കാറുണ്ടായിരുന്നു. ആറ് മാസത്തിനിടെ കാറ് മാറ്റും'

'എനിക്ക് ലക്ഷങ്ങള്‍ കിട്ടിയതാണ്. പക്ഷെ, എങ്ങനെ ചെലവായെന്ന് അറിയില്ല. പൈസ വരും പോവും എന്ന ചിന്ത ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. തെറ്റാണോ എന്ന് അറിയില്ല. പൈസ ഇനിയും വരും എന്ന ആറ്റിറ്റിയൂഡ് ആയിരുന്നു ഇന്നലെ വരെ,' എന്നായിരുന്നു ടിപി മാധവന്‍ സമ്പാദ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്. സിനിമയില്‍ തിളങ്ങി നിന്നിരുന്ന കാലത്ത് പോലും ഭാര്യയേയും മക്കളെയും അദ്ദേഹം നോക്കിയിട്ടില്ല. കുടുംബത്തിന്റെ യാതൊരു ഉത്തരവാദിത്വങ്ങളും നിറവേറ്റാതെയാണ് അദ്ദേഹം ജീവിച്ചിരുന്നത്. ഇതു തന്നെയാണ് വിവാഹമോചനത്തിലേക്ക് നയിച്ചതും.

ഗിരിജാ മേനോന്‍ എന്ന സുധയാണ് ടി പി മാധവന്റെ ഭാര്യ. ഭര്‍ത്താവ് സിനിമയില്‍ തിളങ്ങി നിന്ന കാലത്ത് രണ്ടു മക്കളെ ചേര്‍ത്തു നിര്‍ത്തി വളര്‍ത്തിയെടുത്തത് ഗിരിജ ആയിരുന്നു. അമ്മ സങ്കടപ്പെട്ട ദിവസങ്ങളും കരഞ്ഞു തീര്‍ത്ത നിമിഷങ്ങളും എല്ലാം കണ്ടു വളര്‍ന്ന മക്കള്‍ക്ക് അച്ഛനോട് യാതൊരു സ്നേഹവും അടുപ്പവും തോന്നിയിട്ടില്ല. പ്രശസ്തിയ്ക്കു നടുവില്‍ ജീവിച്ച ടി പി മാധവന്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം അവശനായപ്പോഴാണ് തന്റെ പഴയ കാല ജീവിതത്തിലേക്ക് അദ്ദേഹം തിരിഞ്ഞു നോക്കിയത്. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. താമസിക്കാന്‍ ഒരു വീടു പോലുമില്ലാതെ അനാഥാലയത്തിലേക്ക് മാറ്റപ്പെട്ട അദ്ദേഹത്തെ മക്കളും തിരിഞ്ഞു നോക്കിയില്ല. അച്ഛനെ ഉപേക്ഷിച്ച മകനെന്ന ആരോപണം രാജകൃഷ്ണ മേനോനെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ അച്ഛനെന്ന ബന്ധം രേഖകളില്‍ മാത്രമേ ഉള്ളൂയെന്നും തനിക്ക് ഒരു വയസ്സുള്ളപ്പോള്‍ അദ്ദേഹം ഭാര്യയെ ഉപേക്ഷിച്ച് പോയതാണെന്നാണ് രാജകൃഷ്ണ മേനോന്‍ വ്യക്തമാക്കിയത്.

അതേസമയം, ടിപി മാധവന് സംബന്ധിച്ച തിരിച്ചടികള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സംസാരമായിരുന്നു. വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ മക്കള്‍ ഇപ്പോഴെങ്കിലും വരേണ്ടതാണെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.


 

tp madhavan opened uP about HER LIFE story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES