മലയാളത്തിലെ യുവതാരോദയമായി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മാറിയ താരമാണ് ടൊവിനോ തോമസ്. പ്രതിനാകനായി എത്തി നായകനായി മാറിയ ടൊവിനയെ ടൊവി അച്ചായന്‍ എന്നാണ് ഇന്ന് ആരാധകര്‍ വിളിക്കുന്നത്. എന്നു നിന്റെ മൊയ്തീനിലെ അപ്പുവേട്ടന്‍, ഉണ്ണി മുകുന്തന്‍ നായകനായി എത്തിയ സ്റ്റെലിലെ വില്ലന്‍ കഥാപാത്രം മുതല്‍ ടൊവിനോ ആരാധകരെ സംമ്പാദിച്ച് കഴിഞ്ഞിരുന്നു.ഗപ്പി എന്ന ചിത്രമായിരുന്നു അക്ഷരാര്‍ഥത്തില്‍ ടൊവിനോയുടെ വരമാറ്റി എഴുതിയത്.
ജോണ്‍ പോള്‍ ജോര്‍ജിന്റെ സംവിധാനത്തിലൊരുക്കിയ ഗപ്പി മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് ചേതന്‍ ജയലാലിന് നേടിക്കൊടുത്തു. ചിത്രത്തില്‍ ടൊവിനോയുടെ വ്യത്യസ്തതകള്‍ നിറഞ്ഞ കഥാപാത്രമാണ് പിന്നീട് മലയാളികള്‍ക്കിടയില്‍ ടൊവിനോയെ പ്രിയങ്കരനാക്കി മാറ്റിയത്.
ഗപ്പി തീയറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് ഈ ചിത്രം മിനി സ്‌ക്രീന്‍ പ്രേക്ഷകരിലേക്ക് എത്തിയപ്പോള്‍ ഇരുകൈയ്യും നീട്ടിയാണ് സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. പിന്നീട് മായാനദി എന്ന ചിത്രത്തിലെ മാത്തന്‍ എന്ന ടൊവിയുടെ നായക കഥാപാത്രവും മലയാളക്കരയില്‍ ടൊവിനോയെ താരമൂല്യമുള്ള നായകനാക്കി മാറ്റി.
കൂതറ എന്ന സിനിമയിലെ കൂട്ടുകെട്ട് ടൊവിനോയെ ആദ്യം സ്‌ക്രിനില്‍ ശ്രദ്ധിപ്പപ്പെടുത്തുന്നത്. പിന്നീട് സെവന്‍ത് ഡേ, എസ്ര, തുടങ്ങിയ പൃഥ്വിരാജ്ചിത്രങ്ങളിലെ നിറഞ്ഞ സാന്നിധ്യമായി ടൊവി എത്തി,. പാരാജപ്പെട്ട യു.ടു ബ്രൂട്ടസ് വരെയുള്ള കൂട്ട് കെട്ട് ചിത്രങ്ങളും ടൊവിയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. 2012ലെ പ്രഭുവിന്റെ മക്കളില്‍ നിന്നും എബി.സിഡിയിലെ പ്രതിനായക റോളിലേക്ക് ടൊവിനോ എത്തിയപ്പോള്‍ ആരാധകരെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
ചാര്‍ളി, ഗപ്പി, എന്നീ ചിത്രങ്ങള്‍ക്ക ശേഷം 2017ല്‍ ഒരു മെക്‌സിക്കന്‍ അപാരത, മയാനദി,ഗോദാ കുപ്രസിദ്ധ പയ്യന്‍ തുടങ്ങിയ സിനിമകളും വിജയ ചിത്രങ്ങളാണ്.എന്തുകാര്യവും മുഖത്ത് നോക്കി പ്രതികരിക്കുന്ന നടനെന്ന പേരും ടൊവിനോയ്ക്കുള്ളതാണ്. പ്രളയ സമയത്ത് ടൊവിനോയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ മലയാളികള്‍ നെഞ്ചിലേറ്റുകയും ചെയ്തു. താരജാഡയില്ലാതെ മുഴുവന്‍ സമയവും പ്രളയബാധിത മേഖലകളില്‍ സഹായവുമായി ടൊവിനോ എത്തിയിരുന്നു.
ഇതിന് പിന്നാലെ ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ ആദ്യം പ്രതികരിച്ച സെലിബ്രിറ്റിയും അദ്ദേഹമായിരുന്നു. ഇന്ന് ടൊവിനോയുടെ ജ്ന്മദിനമാണ് തങ്ങളുടെ പ്രിയപ്പെട്ട നായകന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നായികമാര്‍.
പ്രളയത്തിനു ശേഷം പുറത്തിറങ്ങിയ മലയാള സിനിമകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയ തീവണ്ടിയിലെ നായിക സംയുക്തയും, ടൊവിനോയുടെ കരിയറിലെ പ്രധാന ചിത്രങ്ങളില്‍ ഒന്നായ കുപ്രസിദ്ധ പയ്യനില്‍ അദ്ദേഹത്തിന്റെ നായികയായെത്തിയ അനു സിത്താരയുമാണ് തങ്ങളുടെ ടൊവിനോയ്ക്ക് ആശംസസ നേര്‍ന്ന രംഗത്തെത്തിയത്.
ഇവരെ കൂടാതെ അനുശ്രീയും ടൊവിനോയ്ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.30 വയസിലേക്ക് ടൊവിനോ കടക്കുമ്പോള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആരാധകര്‍ ഏറെയുള്ള യുവതാരമെന്ന പേരും അദ്ദേഹം നേടിക്കഴിഞ്ഞു. ജന്മദിനത്തില്‍ ടൊവിയ്ക്ക് ആശംസ നേര്‍ന്ന് ആരാധകരും എത്തിയിട്ടുണ്ട്. ഇവര്‍ക്കെല്ലാ നന്ദി അറിയിച്ച് താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.