Latest News

തീ പിടിച്ച വസ്ത്രവുമായി കൈയിൽ ചേർത്ത് വച്ച കുഞ്ഞിനെയും കൊണ്ട് കലങ്ങി മറിഞ്ഞ പുഴയിലേക്ക് ചാടുന്ന ടൊവിനോ; എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിനായി ഡ്യൂപ്പില്ലാതെ അഭിനയിച്ച നടന്റെ മറ്റൊരു സാഹസിക രംഗത്തിന്റെ വീഡിയോ പുറത്ത്

Malayalilife
തീ പിടിച്ച വസ്ത്രവുമായി കൈയിൽ ചേർത്ത് വച്ച കുഞ്ഞിനെയും കൊണ്ട് കലങ്ങി മറിഞ്ഞ പുഴയിലേക്ക് ചാടുന്ന ടൊവിനോ; എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിനായി ഡ്യൂപ്പില്ലാതെ അഭിനയിച്ച നടന്റെ മറ്റൊരു സാഹസിക രംഗത്തിന്റെ വീഡിയോ പുറത്ത്

എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പോള്ളലേറ്റത് വലിയ വാർത്തയായിരുന്നു.ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു.തീപിടിച്ച വസ്ത്രവുമായാണ് ഈ രംഗത്തിൽ ടൊവിനോ അഭിനയിക്കുന്നത്. സ്വന്തം ജീവൻ പണയം വച്ചുള്ള സാഹസിക രംഗങ്ങൾക്കെതിരെ സമൂഹമാധ്യങ്ങളിലും വിമർശനം ഉയർന്നിരുന്നു. എന്നാലിപ്പോൾ ചിത്രത്തിന് വേണ്ടി നടൻ ഡ്യൂപ്പില്ലാതെ അഭിനയിച്ച മറ്റൊരു രംഗത്തിന്റെ വീഡിയോയും വൈറലാവുകയാണ്.

കലങ്ങി മറിഞ്ഞ പുഴയിലേക്ക് കുട്ടിയുമായി പാലത്തിൽ നിന്നും എടുത്ത് ചാടുന്ന താരത്തിന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തീപിടിച്ച വസ്ത്രവുമായാണ് ഈ രംഗത്തിൽ ടൊവിനോ അഭിനയിക്കുന്നത്. സ്വന്തം ജീവൻ പണയം വച്ചുള്ള സാഹസിക രംഗങ്ങൾക്കെതിരെ സമൂഹമാധ്യങ്ങളിലും വിമർശനം ഉയരുകയാണ്.

നവാഗതനായ സ്വപ്നേഷ് കെ നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ നിർബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. ആദ്യം പൊള്ളലേറ്റതിനെ തുടർന്ന് താരത്തിന്റെ പ്രതികരണം ' ആരുടേയോ പുണ്യം കൊണ്ട് കാര്യമായി ഒന്നും പറ്റിയില്ലെന്നായിരുന്നു.' അപകടത്തിൽ പുരികവും മീശയും കുറച്ച് കരിഞ്ഞുപോയെന്നും താരം പറയുന്നു.

tovino thomas new vedio of Edakkad bettalian

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES