ടൊവിനോ തോമസിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങളിലെ ടൊവിനോയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഇതുവരെ കാണാത്ത തരത്തിലുള്ള ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. ഒരു സാങ്കല്‍പിക സ്ഥലത്ത് നടക്കുന്ന കഥയ്ക്ക് സര്‍റിയലിസ്റ്റിക് പരിചരണമാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്.
്താരത്തിന്റെ വ്യത്യസ്ത വേഷത്തിലുളള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി വളരെ പെട്ടന്നാണ് വൈറലായത്.വെറുമൊരു നായക കഥാപാത്രത്തിന്റെ ഗെറ്റപ്പ് എന്ന നിലയില്‍ മാത്രം ഒതുങ്ങുന്ന തരത്തിലുളളതല്ല ചിത്രത്തിന്റെ സവിശേഷതകള്‍ എന്ന സൂചനകളും പ്രേക്ഷകര്‍ക്കായി താരം പോസ്റ്റിലൂടെ പങ്കു വച്ചിട്ടുണ്ട്. സാധാരണ സിനിമകളില്‍ നിന്നും വ്യത്യസ്തമായി യാഥാര്‍ഥ്യത്തില്‍ നിന്നും മാറി നില്‍ക്കുന്ന സര്‍റിയലിസ്റ്റിക്കായ ആഖ്യാന രീതിയിലാണ് ചിത്രം ഒരുക്കുന്നത്. മനുഷ്യന്റെ യാഥാര്‍ഥ്യ ബോധത്തില്‍ നിന്ന് വ്യതിചലിചച്ച് അതീന്ദ്രീയമായ ലോകത്തിലേയ്ക്കുളള ജാലകം കേന്ദ്ര കഥാപാത്രത്തിനു മുന്‍പില്‍ തുറക്കുന്നതും അതിന് പിന്നാലെയുളള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തില്‍ ടൊവിനോ തോമസ്, നിമിഷ സജയന്‍, ഇന്ദ്രന്‍സ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഒരു വലിയ ബജറ്റിലാണ്. കൂടാതെ യുദ്ധ വിരുദ്ധ ചിത്രമായാണ് ഇത് അറിയപ്പെടുന്നത്. ടൊവിനോയുടെ ഹോം പ്രൊഡക്ഷന്‍ ബാനറിനൊപ്പം ചില ദക്ഷിണേന്ത്യന്‍ പ്രമുഖ സിനിമ ബാനറുകളുടെ പിന്തുണയിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സാങ്കേതിക വിഭാഗത്തില്‍ യെധു രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഡേവിസ് മാനുവല്‍ ആണ് ചിത്രത്തിന്റെ എഡിറ്ററും അസോസിയേറ്റ് ഡയറക്ടറുമായി പ്രവര്‍ത്തിക്കുന്നത്. ദിലീപ് ദാസാണ് പ്രൊഡക്ഷന്‍ ഡിസൈനിംഗ് നിര്‍വഹിക്കുന്നത്. സൗണ്ട് മിക്‌സിംഗ് പ്രമോദ് തോമസും സൗണ്ട് ഡിസൈന്‍ പ്രമോദ് തോമസ്, അജയന്‍ അടാട്ട്, സുബ്രഹ്‌മണ്യം കെ വൈദ്യലിംഗം എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.