സഹസംവിധായകനായി മലയാള സിനിമയിലെ കടന്നുവന്ന് ചുരുങ്ങിയ കാലം കൊണ്ട് സംവിധായകനായും നടനായും മലയാളികളുടെ മനം കവര്‍ന്ന താരമാണ് ബേസില്‍ ജോസഫ്.ഇക്കഴിഞ്ഞ ഫെബ്രുവരി 15നാണ് ബേസില്‍ ജോസഫിനും ഭാര്യ എലിസബത്തിനും പെണ്‍കുഞ്ഞ് പിറന്നത്.'ഹോപ് എലിസബത്ത് ജോസഫ്'എന്നാണ് ബേസില്‍ മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.
ഇപ്പോഴിതാ കുഞ്ഞ് ഹോപ്പിനെ കാണാന്‍ കുടുംബസമേതം എത്തിയിരിക്കുകയാണ് ബേസിലിന്റെ സുഹൃത്തും താരവുമായ ടോവിനോ.ടൊവിനോയ്ക്കൊപ്പം ഭാര്യ ലിഡയും മക്കളും ടൊവിനോയുടെ സഹോദരന്‍ ടിങ്സ്റ്റണും ഉണ്ടായിരുന്നു.
ടൊവിനോയും ബേസിലും ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്. ബേസില്‍ സംവിധാനം ചെയ്ത ഗോദ, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളില്‍ ടൊവിനോ ആയിരുന്നു നടന്‍. നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്.