കുട്ടീസ് ഇന്റര്‍നാഷണല്‍ ബാനറില്‍ തമ്പിക്കുട്ടി ചെറുമടക്കാല നിര്‍മ്മിച്ച ഫസല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ടോപ് സീക്രട്ട് 'എന്ന ഹ്രസ്വ സിനിമ ഡിസംബര്‍ 31-ന് രാവിലെ 10 30-ന് മില്ലനീയം ഓഡിയോസ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്നു.
പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിച്ച ഈ സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയില്‍ യുഎഇയിലെ പ്രശസ്തരായ ഇന്‍സ്റ്റാഗ്രാം ഫെയ്‌സ്ബുക്ക് റില്‍സിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ജാസില്‍ ജാസി, സുബൈബത്തുല്‍ അസ്ലമിയ, ശബാന, സിഞ്ചല്‍ സാജന്‍,നിസാമുദ്ദീന്‍ നാസര്‍, തമ്പിക്കുട്ടി മോന്‍സ് ഷമീര്‍ ദുബായ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
'റാണി' എന്ന സിനിമ സംവിധായകനായ നിസാമുദ്ദീന്‍ നാസര്‍ ഈ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.സംഗീതം,ബിജിഎം-ധനുഷ് ഹരികുമാര്‍,ദുബായ് പ്രൊഡക്ഷന്‍ കോഡിനേറ്റര്‍-മോന്‍ ഷമീര്‍ ദുബായ്, മേക്കപ്പ്-ക്ഷേമ,പി ആര്‍ ഒ-എ എസ് ദിനേശ്.