മലയാളത്തില് വരാനിരിക്കുന്ന ചിത്രങ്ങളില് ജനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് കെ.എസ് കാര്ത്തിക്ക് സംവിധാനം ചെയ്യുന്ന 'സാത്താന്'. അടുത്തിടെയാണ് ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങിയത്. അതിവേഗം തന്നെ ജനശ്രദ്ധ നേടാന് ഈ ട്രെയ്ലറിന് സാധിച്ചു. അതില്ത്തന്നെ എടുത്തുപറയേണ്ടതാണ് സാത്താന് എന്ന ടൈറ്റില് റോളില് വരുന്ന റിയാസ് പത്താനും അദ്ദേഹത്തിന്റെ മേക്ക് ഓവറും. ഇരയ് തേടല്, ഹെര് സ്റ്റോറി എന്നിവയാണ് കെ.എസ് കാര്ത്തിക്കിന്റെ മുന് ചിത്രങ്ങള്.
2013ല് ഫ്ലാറ്റ് നമ്പര് 4ബി എന്ന ചിത്രത്തില് മികച്ച അഭിനയം കാഴ്ച വച്ചാണ് റിയാസ് പത്താന്റെ സിനിമാ ജീവിതത്തിന്റൈ തുടക്കം. ആ വര്ഷത്തെ അടൂര് ഭാസി സ്മാരകത്തിന്റൈ മികച്ച നടന് റിയാസ് പത്താനായിരുന്നു. ഫ്ലാറ്റ് നമ്പര് 4ബിക്കു ശേഷം ഒന്നും ഒന്നും മൂന്ന്, ഡെഡ്ലൈന്, ഡസ്റ്റ് ബിന്, ക്ലിന്റ്, കായംകുളം കൊച്ചുണ്ണി, രണ്ടാംമുഖം, റാണി, കന്നഡ ചിത്രമായ ഗഡിയാറ തുടങ്ങിയ നിരവധി ചിത്രങ്ങളില് വലുതും ചെറുതുമായ വേഷങ്ങള് ചെയ്തു. ഫ്ലാറ്റ് നമ്പര് 4b യിലെ സാധാരണക്കാരനായ അച്ഛന് വേഷത്തില് നിന്നും നിഗൂഢതകള് ഒളിപ്പിച്ചുവച്ച സാത്താനിലെ ക്യാരക്ടറിലേക്കുള്ള മാറ്റം പ്രശംസനീയമാണ്.
സ്ഥിരം ലുക്കില് നിന്നും ഒരു മാറ്റം വരുത്തി താടിയും മീശയും നീട്ടി വളര്ത്തി നില്ക്കുന്ന അതേ സമയത്താണ് കെ എസ് കാര്ത്തിക് തന്റെ പുതിയ ചിത്രമായ സാത്താനില് ഇത്തരം ഒരു ലുക്കിലുള്ള ആളെ തപ്പി നടക്കുന്നത്. അങ്ങനെ സാത്താന്റെ പ്രൊഡക്ഷന് കമ്പനിയായ മൊവിയോള സ്റ്റുഡിയോസില് വച്ച് ഇരുവരും കാണുകയും സാത്താനിലെ വേഷം ഉറപ്പിക്കുകയുമായിരുന്നു. റിയാസ് പത്താനു പുറമേ ഹാരിസ് മണ്ണഞ്ചേരില്, സുജേഷ് കുമാര്, ജെസിന് ഷാ, സനത് കെ. എസ്, സുമേഷ്, രാജഗോപാല്, മില്ടണ് മൈക്കിള്, നന്ദകുമാര്, റോഷന്, വിനോദ് പുളിക്കല്, വിനോദ് പ്രഭാകര്, ജിന്സി ചിന്നപ്പന്, ഫെലിഷ്യ, ഹീരാ ശ്രീനിവാസന്, ആകാന്ഷാ ദാമോദര്, അമൃത അനൂപ്, കൃഷ്ണ പ്രിയ തുടങ്ങിയരും ചിത്രത്തില് പ്രധാനവേഷത്തില് എത്തന്നുണ്ട്. ഇന്വെസ്റ്റിഗഷന് ത്രില്ലര് ജോര്ണലില് വരുന്ന ചിത്രം ഉടന് പ്രദര്ശനത്തിന് എത്തും. പിആര്ഒ: പി.ശിവപ്രസാദ്