ആസിഫ് അലിയും നമിതയും നായകനാകുന്ന എ രഞ്ജിത്ത് സിനിമയും കാളിദാസ് ജയറാം നമിതാ ചിത്രം രജനിയും ഇന്ന് തിയേറ്ററുകളില്‍;  ഒപ്പം ഇന്ദ്രന്‍സ് കഥാപാത്രമാകുന്ന നൊണയും ദേവ് മോഹന്‍ ചിത്രം പുള്ളിയും ഇന്ന് റിലീസിന്

Malayalilife
ആസിഫ് അലിയും നമിതയും നായകനാകുന്ന എ രഞ്ജിത്ത് സിനിമയും കാളിദാസ് ജയറാം നമിതാ ചിത്രം രജനിയും ഇന്ന് തിയേറ്ററുകളില്‍;  ഒപ്പം ഇന്ദ്രന്‍സ് കഥാപാത്രമാകുന്ന നൊണയും ദേവ് മോഹന്‍ ചിത്രം പുള്ളിയും ഇന്ന് റിലീസിന്

എ രഞ്ജിത്ത് സിനിമ ഇന്ന് റിലീസിന്

ആസിഫ് അലി, സൈജു കുറുപ്പ്, ആന്‍സണ്‍ പോള്‍, നമിത പ്രമോദ്, അന്നാ റെജി കോശി, ജൂവല്‍ മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എ രഞ്ജിത്ത് സിനിമ' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.

കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ റൊമാന്റ്റിക് ഫാമിലി ത്രില്ലര്‍ ചിത്രത്തില്‍ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ്, കലാഭവന്‍ നവാസ്, രഞ്ജി പണിക്കര്‍ ജെ.പി (ഉസ്താദ് ഹോട്ടല്‍ ഫെയിം), കോട്ടയം രമേശ്, ജയകൃഷ്ണന്‍, മുകുന്ദന്‍, കൃഷ്ണ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, ജാസ്സി ഗിഫ്റ്റ് ജോര്‍ഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനന്‍ തുടങ്ങിയ മറ്റു  പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെഛായാഗ്രഹണം സുനോജ് വേലായുധന്‍, കുഞ്ഞുണ്ണി എസ് കുമാര്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു.റഫീഖ് അഹമ്മദ്,അജീഷ് ദാസന്‍ എന്നിവരുടെ വരികള്‍ക്ക് മിഥുന്‍ അശോകന്‍ സംഗീതം പകരുന്നു.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-നമിത് ആര്‍, വണ്‍ ടു ത്രീ ഫ്രെയിംസ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്,കല-അഖില്‍ രാജ് ചിറയില്‍, കോയാസ്,മേക്കപ്പ്- റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം-വിപിന്‍ദാസ്, സ്റ്റില്‍സ്-നിദാദ്, ശാലു പേയാട്, പരസ്യകല-കോളിന്‍സ് ലിയോഫില്‍,പി ആര്‍ ഒ-എ എസ് ദിനേശ്.

രജനി 'ഇന്നു മുതല്‍

കാളിദാസ് ജയറാം, സൈജു കുറുപ്പ്, നമിത പ്രമോദ്, റീബ മോണിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ സ്‌കറിയ വര്‍ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  'രജനി' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.ശ്രീകാന്ത് മുരളി, അശ്വിന്‍ കെ കുമാര്‍, വിന്‍സെന്റ് വടക്കന്‍, കരുണാകരന്‍, രമേശ് ഖന്ന, പൂജ രാമു,തോമസ് ജി കണ്ണമ്പുഴ,ലക്ഷ്മി ഗോപാലസ്വാമി,ഷോണ്‍ റോമി,പ്രിയങ്ക സായ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ ആര്‍ വിഷ്ണു നിര്‍വ്വഹിക്കുന്നു.
അസോസിയേറ്റ് പ്രൊഡ്യൂസര്‍-അഭിജിത്ത് നായര്‍,എഡിറ്റര്‍- ദീപു ജോസഫ്,സംഗീതം-ഫോര്‍ മ്യൂസിക്ക്,
 സംഭാഷണം- വിന്‍സെന്റ് വടക്കന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, ക്രിയേറ്റീവ് ഡയറക്ടര്‍-ശ്രീജിത്ത് കോടോത്ത്,കല- ആഷിക് എസ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്- രാഹുല്‍ രാജ് ആര്‍,പരസ്യക്കല-100 ഡേയ്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിനോദ് പി എം,വിശാഖ് ആര്‍ വാര്യര്‍,സ്റ്റണ്ട്-അഷ്‌റഫ് ഗുരുക്കള്‍,ആക്ഷന്‍ നൂര്‍,കെ ഗണേഷ് കുമാര്‍,സൗണ്ട് ഡിസൈന്‍-രംഗനാഥ്,ദി ഐ കളറിസ്റ്റ്-രമേശ് സി പി,പ്രൊമോഷന്‍ സ്റ്റില്‍സ്-ഷാഫി ഷക്കീര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി,പി ആര്‍ ഒ- എ എസ് ദിനേശ്.

നൊണ 'ഇന്നു മുതല്‍.
ഇന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി മിസ്റ്റിക്കല്‍ റോസ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ പ്രവാസിയായജേക്കബ് ഉതുപ്പ് നിര്‍മ്മിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന 'നൊണ' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.ഗോഡ് വിന്‍,ബിജു ജയാനന്ദന്‍,സതീഷ് കെ കുന്നത്ത്,പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി,ജയന്‍ തിരുമന,ശിശിര സെബാസ്റ്റ്യന്‍,സുധ ബാബു,പ്രേമ വണ്ടൂര്‍ തുടങ്ങിയവരാണ് മറ്റു നടീനടന്മാര്‍.രചന-ഹേമന്ത് കുമാര്‍, ( അപ്പോത്തിക്കരി, കൊത്ത് )ഛായാഗ്രഹണം-പോള്‍ ബത്തേരി,
ഗാനരചന-സിബി അമ്പലപ്പുറം,സംഗീതം-റെജി ഗോപിനാഥ്,ബിജിഎം-അനില്‍ മാള,
കല-സുരേഷ് പുല്‍പ്പള്ളി,സുനില്‍ മേച്ചേന,മേക്കപ്പ്-ജിജു കൊടുങ്ങല്ലൂര്‍,വസ്ത്രാലങ്കാരം-വക്കംമഹീന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സന്തോഷ് കുട്ടീസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-എം രമേശ് കുമാര്‍,സൗണ്ട്ഡിസൈന്‍-ഗണേഷ് മാരാര്‍,സ്റ്റില്‍സ്-നൗഷാദ് ഹോളിവുഡ്,
പി ആര്‍ ഒ-എ എസ് ദിനേശ്.


പുള്ളി  'ഇന്നു മുതല്‍
സൂഫിയും സുജാതയും' ഫെയിം ദേവ് മോഹന്‍,മീനാക്ഷി ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജു അശോകന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുള്ളി ' ഇന്നു മുതല്‍
പ്രദര്‍ശനത്തിനെത്തുന്നു.ഇന്ദ്രന്‍സ്,,കലാഭവന്‍ ഷാജോണ്‍,ശ്രീജിത്ത് രവി,സെന്തില്‍ കൃഷ്ണ, വിജയകുമാര്‍ സുധി കോപ്പ,ബാലാജി ശര്‍മ്മ,വെട്ടുക്കിളി പ്രകാശ്,രാജേഷ് ശര്‍മ്മ,
അബിന ബിനോ,ബിനോയ്,മുഹമ്മദ് ഇരവട്ടൂര്‍ തുടങ്ങിയ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യന്‍നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക്  മനുഷ്യര്‍(മ്യൂസിക് ബാന്റ് )സംഗീതം പകരുന്നു.എഡിറ്റര്‍-ദീപുജോസഫ്.ലൈന്‍ പ്രൊഡ്യുസര്‍-
കെ ജി രമേശ്,കോ പ്രൊഡ്യുസര്‍-ലേഖ ഭാട്ടിയ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിജു തോമസ്സ്,കല-പ്രശാന്ത് മാധവ്,മേക്കപ്പ്-അമല്‍ ചന്ദ്രന്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,
സ്റ്റില്‍സ്-ഭവിനീഷ് ഭരതന്‍,പരസ്യക്കല-സിറോ ക്ലോക്ക്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അബ്രു സൈമണ്‍,വിവിന്‍ രാധാകൃഷ്ണന്‍,അസോസിയേറ്റ് ഡയറക്ടര്‍-ആതിര കൃഷ്ണന്‍ എ ആര്‍,
അസിസ്റ്റന്റ് ഡയറക്ടര്‍-ഗൗതം ഗോരോചനം,മുഹമ്മദ് യാസിന്‍,സൗണ്ട്-ഗണേശ് മാരാര്‍,ആക്ഷന്‍-
വിക്കി മാസ്റ്റര്‍,ഫിനാന്‍സ് കണ്‍ട്രോളര്‍-ശ്രീക്കുട്ടന്‍ ധനേശന്‍,പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍-
അമല്‍ പോള്‍സണ്‍,പ്രൊഡക്ഷന്‍ മാനേജര്‍-അമല പോള്‍സണ്‍,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനോദ് ശേഖര്‍,വിനോദ് വേണുഗോപാലന്‍,പി ആര്‍ ഒ-എ എസ് ദിനേശ്.

കാഥികന്‍ 'ഇന്നു മുതല്‍.
മുകേഷ്,ഉണ്ണി മുകുന്ദന്‍, കൃഷ്ണാനന്ദ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'കാഥികന്‍'ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.
കേതകി നാരായണ്‍, സബിത ജയരാജ്, മനോജ് ഗോവിന്ദന്‍, ഷിബു നായര്‍,പഴയിടം മുരളി, ലക്ഷ്മി, മാസ്റ്റര്‍ ആശുതോഷ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദ്, ജയരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കമാര്‍ നിര്‍വ്വഹിക്കുന്നു.

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്ക്  സഞ്‌ജോയ്  ചൗധരി സംഗീതം പകരുന്നു.
എഡിറ്റര്‍-വിപിന്‍ വിശ്വകര്‍മ്മ.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജി കോട്ടയം,
ആര്‍ട്ട്-മജീഷ് ചേര്‍ത്തല,മേക്കപ്പ്- ലിബിന്‍ മോഹനന്‍,
കോസ്റ്റ്യൂംസ്-ഫെമിന ജബ്ബാര്‍,സൗണ്ട്-വിനോദ് പി ശിവറാം, കളറിസ്റ്റ്-പോയറ്റിക്‌സ്,
സ്റ്റില്‍സ്-ജയപ്രകാശ്,
ഡിസൈന്‍-എസ്‌കെഡി ഫാക്ടറി.
പി ആര്‍ ഒ-എ എ എസ് ദിനേശ്.

today release nuna a renjith cinima pulli rajani

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES