വിടവാങ്ങിയ പ്രശസ്ത ചലച്ചിത്ര ടെലിവിഷന്‍ താരം സുബി സുരേഷിന്റെ ചികിത്സാ സമയത്തടക്കം ഒപ്പമുണ്ടായിരുന്ന നടനാണ് ടിനി ടോം. സുബിയെ കലാരംഗത്തേക്ക് കൊണ്ടുവരുന്നതില്‍ പ്രധാനിയായ നടനും സുബിയും തുടക്കം മുതല്‍ ഒരുപാട് പ്രോഗ്രാമുകളില്‍ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ നടന്‍ സുബിക്ക് വിട പറഞ്ഞ് ടിനി ഫെയ്‌സ്ബുക്കില്‍ കുറിച്ചത് വായിക്കുന്നവര്‍ക്ക് വേദനജനകമാണ്.
കഴിഞ്ഞ വര്‍ഷം ഇതെ ദിവസം ലളിതാമ്മയുടെ അവസാന യാത്രയില്‍ ഇന്ന് അതെ ദിവസം നിന്നോടൊപ്പം ,വിട കൂട്ടുകാരീ Subi Suresh (last tagging for my beautiful friend bye see you in heaven) എന്നാണ് കുറിച്ചത്.
ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു സുബിയുടെ അന്ത്യം. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി സിനിമയിലേക്ക് കടന്നുവരുന്നത്. ടിവി ഷോകളിലൂടേയും സിനിമയിലൂടേയും പ്രേക്ഷക ഹൃദയം കീഴടക്കിയ സുബി കോമഡികളിലൂടേയാണ് കൂടുതല്‍ സ്വീകാര്യത നേടിയിട്ടുള്ളത്.
സുബിയുടെ വിയോഗം അറിയിച്ചുകൊണ്ട് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ച വാക്കുകളാണ് പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നത്. 'ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്. എല്ലാവരെയും വീണ്ടും കാണാം... നന്ദി' എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അഡ്മിനാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ നിരവധി പേര്‍ അവിശ്വസനീയമെന്ന് അറിയിച്ചു.