Latest News

നിവിന്‍ പോളി ചിത്രം തുറമുഖം മാര്‍ച്ചില്‍ എത്തുമോ? രാജീവ് രവി ചിത്രത്തിന്റെ തടസങ്ങള്‍ നീക്കി റിലീസിനൊരുങ്ങുന്നുവെന്ന് സൂചന; ചിത്രം  മാര്‍ച്ച് 9 ന് തിയേറ്ററിലെത്തുമെന്ന് സൂചന

Malayalilife
നിവിന്‍ പോളി ചിത്രം തുറമുഖം മാര്‍ച്ചില്‍ എത്തുമോ? രാജീവ് രവി ചിത്രത്തിന്റെ തടസങ്ങള്‍  നീക്കി റിലീസിനൊരുങ്ങുന്നുവെന്ന് സൂചന; ചിത്രം  മാര്‍ച്ച് 9 ന് തിയേറ്ററിലെത്തുമെന്ന് സൂചന

തുറമുഖം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടങ്ങിയിട്ട് ഏറെ നാളായി. ചിത്രം റിലീസിനുള്ള ശ്രമം തുടങ്ങിയിട്ട് കാലങ്ങളായി.ഓരോ തവണയും റിലീസ് തീയതി പ്രഖ്യാപിക്കുകയും അത് പിന്നെ മാറ്റുകയുമായിരുന്നു പതിവ്. ഇപ്പോഴിതാ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്ന സൂചനകള്‍ പുറത്തുവരുന്നു

ചിത്രം മാര്‍ച്ച് 9ന് തിയേറ്ററില്‍ എത്തുമെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടാകും.  രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തുന്ന സമരവുമാണ് പ്രമേയം.നിവിന്‍ ,ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 

ഇയോബിന്റെ പുസ്തകത്തിനുശേഷം ഗോപന്‍ ചിദംബരം തിരക്കഥ എഴുതുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. രാജീവ് രവി തന്നെയാണ് ഛായാഗ്രഹണം. ഗാനങ്ങള്‍ അന്‍വര്‍ അലി, സംഗീതം ഷഹബാസ് അമന്‍, എഡിറ്റര്‍ അജിത് കുമാര്‍.

സാറ്റര്‍ഡേ നൈറ്റിന്റെ റിലീസിനൊടനുബന്ധിച്ച് നിവിന്‍ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

തുറമുഖം എന്റെ പോക്കറ്റിലല്ല ഇരിക്കണെ. ആ സിനിമ ഇറങ്ങണമെന്ന് നിങ്ങളെപ്പോലെതന്നെ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അതിന്റെ നിര്‍മ്മാതാവിന്റെ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ എല്ലാം കാരണം അത് ഇത്തിരി പ്രശ്‌നത്തില്‍ ഇരിക്കുകയാണ്. അത് നവംബര്‍- ഡിസംബറില്‍ റിലീസ് ആവുമെന്നാണ് കേള്‍വി. നമ്മുടെ നിര്‍മ്മാതാക്കളില്‍ ഏറ്റവും മുന്‍പന്തിയില്‍ ഇപ്പോള്‍ നില്‍ക്കുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സിനിമ റിലീസിനുവേണ്ടി എടുക്കുന്നത്. ലിസ്റ്റിന്‍ ഏറ്റെടുത്തിരിക്കുന്നതുകൊണ്ട് അത് റിലീസ് ആവുമെന്ന് വിശ്വസിക്കുന്നു, നിവിന്‍ പറഞ്ഞു.

thuramukham movie release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES