Latest News

'പ്രാന്തങ്കണ്ടലിന്‍ കീഴെവച്ചല്ലേ പണ്ട് നുമ്മ കണ്ടത്..'; ഓട്ടപാത്രത്തില്‍ ഞണ്ട് വീണാല്‍ ലൊടലൊടലൊടല്! തൊട്ടപ്പനിലെ പാട്ട് ജഗതിപാടിയ പാട്ടിന്റെ ഈച്ചകോപ്പിയെന്ന് ട്രോളന്‍മാര്‍; ട്രോളുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ ലോകവും

Malayalilife
'പ്രാന്തങ്കണ്ടലിന്‍ കീഴെവച്ചല്ലേ പണ്ട് നുമ്മ കണ്ടത്..'; ഓട്ടപാത്രത്തില്‍ ഞണ്ട് വീണാല്‍ ലൊടലൊടലൊടല്! തൊട്ടപ്പനിലെ പാട്ട് ജഗതിപാടിയ പാട്ടിന്റെ ഈച്ചകോപ്പിയെന്ന് ട്രോളന്‍മാര്‍; ട്രോളുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ ലോകവും

കിസ്മത്ത് എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ഷാനവാസ് എം.ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമായിരുന്നു തൊട്ടപ്പന്‍. വിനായകന്റെ ഗംഭീര അഭിനയപ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. കമ്മട്ടിപ്പാടത്തിലെ ഗംഗയ്ക്കു ശേഷം വിനായകന്റെ ശ്രദ്ധേയമായ കഥാപാത്രമാണ് തൊട്ടപ്പനിലേത്. ഇപ്പോള്‍ ചിത്രത്തിലെ ഗാനം ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്മാര്‍. സിനിമ ഇറങ്ങും മുന്‍പ് തന്നെ ചര്‍ച്ചയായ ഗാനമായിരുന്നു തൊട്ടപ്പനിലെ 'പ്രാന്തങ്കണ്ടലിന്‍ കീഴെവച്ചല്ലേ പണ്ട് നുമ്മ കണ്ടത്..' എന്ന ഗാനം.

ഇപ്പോള്‍ ട്രോളന്മാര്‍ ഈ ഗാനം ഏറ്റു പിടിച്ചിരിക്കുകയാണ്. ഈ ഗാനത്തിന് സമാനമായ ഗാനം വളരെ മുന്‍പ് തന്നെ ഇറങ്ങിയിട്ടുണ്ടെന്നാണ് ട്രോളന്മാരുടെ കണ്ടെത്തല്‍. ജഗതി മുന്‍പ് പാടിയ പാട്ടിനോട് താരതമ്യപ്പെടുത്തിയാണ് ഈ കണ്ടെത്തല്‍. ഓട്ടപാത്രത്തില്‍ ഞണ്ടുവീണാല്‍....... എന്ന ജഗതി പാടിയ ഗാനത്തിന് ഈ പാട്ടിനോട് ബന്ധമുണ്ടെന്നാണ് ട്രോളന്മാരുടെ തിരഞ്ഞു പിടിച്ചില്‍. സിത്താര കൃഷ്ണകുമാറും പ്രദീപ് കുമാറും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനം ഒരിക്കല്‍ കൂടി കേട്ടാല്‍ ആര്‍ക്കും ഈ സാമ്യം തോന്നുമെന്നാണ് കമന്റുകള്‍. അമ്പിളി ചേട്ടന്‍ ഈ സീനൊക്കെ മുന്‍പെ വിട്ടതാണെന്നുമാണ് മറ്റൊരു കമന്റ്.

thottappan movie song copy paste

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES