തിര ' ഫിലിം ക്ലബിന്റെആദ്യ വാര്‍ഷികം എറണാകുളം എളമക്കര ഭാസ്‌കരീയം കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്നു. പ്രശസ്ത സിനിമ തിരകഥാകൃത്ത് അഭിലാഷ് പിള്ള യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തിര ഫിലിം ക്ലബ് കൊച്ചിയുടെ പ്രസിഡന്റ് മാധവ പൈ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രാന്ത സഹ പ്രചാര്‍ പ്രമുഖ് എം.സതീശന്‍ മുഖ്യ പ്രഭാഷണം നടത്തി.
തിരയുടെ മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം സിനിമ പി ആര്‍ ഒ യും തിര അംഗവുമായ എ.എസ്.ദിനേശ്, യുവ സിനിമ നിര്‍മ്മാതാവ് വൈശാഖ് രവിക്ക് ആദ്യ രശീത് നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു. അന്തരിച്ച പ്രശസ്ത മലയാള സംവിധായകന്‍ കെ.ജി.ജോര്‍ജ് അനുസ്മരണവും യോഗത്തില്‍ വെച്ച് നടന്നു. തിരയുടെ രക്ഷാധികാരി എം.എല്‍.രമേശ് അനുസ്മരണ പ്രഭാഷണം നടത്തി. തിര സെക്രട്ടറി ദിലീപ് കെ.കുട്ടന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശരത്ത് കൃതജ്ഞതയും രേഖപ്പെടുത്തി.