വിക്രം നായകനായി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന് സിനിമയിലെ പാര്‍വതി തിരുവോത്തിന്റെ കഥാപാത്രത്തിന്റെ ലുക്ക് പുറത്ത്. ഗംഗമ്മ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. പാര്‍വതിയുടെ പിറന്നാള്‍ ദിനത്തിലാണ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയത്
ശക്തി, കൃപ, പ്രതിരോധം എന്നിവയുടെ മൂര്‍ത്തീഭാവം എന്നാണ് പാര്‍വതിയുടെ കഥാപാത്രത്തെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ കുറിച്ചിരിക്കുന്നത്. ഒപ്പം പിറന്നാള്‍ ആശംസയും നേര്‍ന്നു.
ബ്രിട്ടിഷ് ഭരണത്തിന് കീഴില്‍ കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് 'തങ്കാലന്' ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിയാന്‍ വിക്രം നായകനായ ചിത്രത്തില്‍ മാളവിക മോഹനനാണ് നായിക.
ഇടവേളയ്ക്കുശേഷം പാര്‍വതി തമിഴില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് തങ്കലാന്. മലയാളത്തില്‍ പുഴു എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.മമ്മൂട്ടിയോടൊപ്പം പാര്‍വതി ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ്
ഏപ്രിലില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ജൂണ്‍-ജൂലൈ മാസങ്ങളിലാകും റിലീസിനെത്തുക എന്ന റിപ്പോര്‍ട്ടുകളുണ്ട്. വരാനിരിക്കുന്ന 2024 ലെ തിരഞ്ഞെടുപ്പിന് ശേഷം റിലീസ് ചെയ്താല്‍ സിനിമയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന നിര്‍മ്മാതാക്കളുടെ അഭിപ്രായ പ്രകാരമാണ് നീട്ടിവെയ്ക്കുന്നത് എന്നാണ് സൂചന. സോഷ്യല്‍ മീഡിയയിലടക്കം വലിയ ഹൈപ്പാണ് സിനിമയ്ക്ക് പ്രേക്ഷകര്‍ നല്‍കുന്നത്. മാത്രമല്ല തങ്കലാന് ഒരു വേള്‍ഡ് ക്ലാസ് ചിത്രമായിരിക്കുമെന്നും നിര്‍മ്മാതാക്കളും അണിയറപ്രവര്‍ത്തകരും ഉറപ്പ് നല്‍കുന്നത് പ്രതീക്ഷ കൂട്ടുന്നുണ്ട്.