രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന ദളപതിയുടെ അവസാന ചിത്രമായി കാണുന്ന  ദളപതി 69 'ന് റെക്കോര്‍ഡ് പ്രതിഫലം;  നടന് ചിത്രത്തില്‍ അഭിനയിക്കാനായി 200 കോടയിലധികം പ്രതിഫലമെന്ന് റിപ്പോര്‍ട്ട്

Malayalilife
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന ദളപതിയുടെ അവസാന ചിത്രമായി കാണുന്ന  ദളപതി 69 'ന് റെക്കോര്‍ഡ് പ്രതിഫലം;  നടന് ചിത്രത്തില്‍ അഭിനയിക്കാനായി 200 കോടയിലധികം പ്രതിഫലമെന്ന് റിപ്പോര്‍ട്ട്

താര മൂല്യത്തില്‍ മുന്‍നിരയിലാണ് വിജയ്. വമ്പന്‍ പ്രതിഫലമാണ് വിജയ്ക്ക് ഓരോ സിനിമയ്ക്കായും ലഭിക്കുന്നത്. ദളപതിി വിജയ് നായകനാകുന്ന അവസാന ചിത്രമായി കണക്കാക്കുന്ന ദളപതി 69ന്റെ പ്രതിഫലം വന്‍ തുകയായിയിരിക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  ദളപതി 69ന് വിജയ്‌യ്ക്ക് 200 കോടി രൂപയില്‍ അധികം പ്രതിഫലം ലഭിച്ചേക്കും എന്നും ഒരു ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഉയര്‍ന്ന പ്രതിഫലമാണ് എന്നുമാണ് റിപ്പോര്‍ട്ട്.


വിജയുടെ രാഷ്ട്രീയ പ്രവേശനം അടുത്തിടെ വളരെ അധികം ചര്‍ച്ചയായിരുന്നു. തമിഴക വെട്രി കഴകം എന്നാണ് താരത്തിന്റെ പാര്‍ട്ടിയുടെ പേര്. ദളപതി 69 വിജയുടെ അവസാന ചിത്രമാണെന്നും ചിത്രം പൂര്‍ത്തീകരിച്ചതിന് ശേഷം സിനിമയില്‍ നിന്ന് ഇടവേള എടുക്കാനും താരം തീരുമാനിച്ചിരുന്നു. അതിനാല്‍ തന്നെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും വലിയ ചര്‍ച്ചയായി മാറുകയാണ്.

ആര്‍ആര്‍ആര്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിച്ച ഡിവിവി ദനയ്യയാണ് ദളപതി 69ഉം നിര്‍മ്മിക്കുന്നത്. സംവിധായകനെ തീരുമാനിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ദ ഗോട്ട് എന്ന ചിത്രമാണ് വിജയ് നായകനായി ഇനി റിലീസ് ചെയ്യാനുള്ളത്. സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ ചിത്രമായ ദ ഗോട്ടില്‍ ദളപതി വിജയ്ക്ക് പ്രതിഫലം 150 കോടി രൂപയായിരിക്കും എന്നും നേരത്തെ വാരിസിന് 120 കോടി പ്രതിഫലം ലഭിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‌യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Read more topics: # വിജയ്.
thalapathy 69 film remuneration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES