Latest News

വീടിന്റെ ഒരു ഭാഗം രജനികാന്തിനുള്ള ക്ഷേത്രമാക്കി ആരാധകന്‍; 250 കിലോ കരിങ്കല്‍ ശിലയില്‍ കൊത്തിയെടുത്ത രജനിയുടെ് പ്രതിമക്ക് വിമര്‍ശനവും; ക്ഷേത്രം മധുരയില്‍

Malayalilife
 വീടിന്റെ ഒരു ഭാഗം രജനികാന്തിനുള്ള ക്ഷേത്രമാക്കി ആരാധകന്‍; 250 കിലോ കരിങ്കല്‍ ശിലയില്‍ കൊത്തിയെടുത്ത രജനിയുടെ് പ്രതിമക്ക് വിമര്‍ശനവും; ക്ഷേത്രം മധുരയില്‍

ജനികാന്തിന്റെ പേരിലും ഒരു ക്ഷേത്രം വന്നിരിക്കുകയാണ് മധുരയില്‍. കാര്‍ത്തിക് എന്ന ആരാധകനാണ് ഇതിന് പിന്നില്‍. തന്റെ വീടിന്റെ തന്നെ ഒരു ഭാഗമാണ് കാര്‍ത്തിക് അമ്പലമാക്കി മാറ്റിയിരിക്കുന്നത്.250 കിലോയാണ് ഉപയോഗിച്ചിരിക്കുന്ന ബിംബത്തിന്റെ ഭാരം. തങ്ങളെ സംബന്ധിച്ച് രജനികാന്ത് ദൈവമാണെന്നും അതിനാലാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നും കാര്‍ത്തിക് പറയുന്നു. തങ്ങള്‍ രജനികാന്തിനെ സ്‌നേഹിക്കുന്നുവെന്നും തന്റെ കുടുംബം അഞ്ച് തലമുറകളായി രജനികാന്ത് ആരാധകരാണെന്നും പറയുന്നു അദ്ദേഹം. 

തന്റെ സിനിമാ കാഴ്ച സംബന്ധിച്ച മറ്റൊരു കൌതുകം കൂടി കാര്‍ത്തിക് പങ്കുവെക്കുന്നുണ്ട്. രജനികാന്ത് ഒഴികെ മറ്റൊരു നടന്റെയും സിനിമകള്‍ താന്‍ കാണാറില്ല എന്നതാണ് അത്. രജനികാന്ത് ക്ഷേത്രത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്.

ഇഷ്ടതാരത്തിനുവേണ്ടി പാലഭിഷേകവും പ്രത്യേക പൂജയും ദീപാരാധനയും കാര്‍ത്തിക് ചെയ്യുന്നു. തന്റെ വീട്ടിലെ ക്ഷേത്രത്തില്‍ രജനികാന്ത് എത്തണമെന്നാണ് ആഗ്രഹം. രജനികാന്ത് ക്ഷേത്രത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നു.

എന്നാല്‍ പ്രതിമ കണ്ട് കണ്ണുതള്ളി അതിന് രജനിയുടെ രൂപമുണ്ടോ എന്ന സംശയം പ്രകടിപ്പിച്ചവരുമുണ്ട്.
 

Read more topics: # രജനികാന്ത്
temple for rajnikant

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES