Latest News

നാച്ചുറല്‍ സ്റ്റാര്‍ നാനിയും വിവേക് ആത്രേയയും ഒന്നിക്കുന്ന 'നാനി31';  അനൗണ്‍സ്മെന്റ് വീഡിയോ പുറത്തുവിട്ടു

Malayalilife
നാച്ചുറല്‍ സ്റ്റാര്‍ നാനിയും വിവേക് ആത്രേയയും ഒന്നിക്കുന്ന 'നാനി31';  അനൗണ്‍സ്മെന്റ് വീഡിയോ പുറത്തുവിട്ടു

നാച്ചുറല്‍ സ്റ്റാര്‍ നാനിയും 'എന്റെ സുന്ദരനികി' പോലൊരു കള്‍ട്ട് എന്റര്‍ടെയ്നര്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ പ്രതിഭാധനനായ സംവിധായകന്‍ വിവേക് ആത്രേയയും ഒന്നിക്കുന്ന 'നാനി31'ന്റെ അനൗണ്‍സ്മെന്റ് വീഡിയോ പുറത്തുവിട്ടു. 

ഓസ്‌കാര്‍ ചിത്രം 'ആര്‍ആര്‍ആര്‍'ന്റെ മികച്ച വിജയത്തിന് ശേഷം ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദനയ്യയും കല്യാണ്‍ ദാസരിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇത്തവണ നാനിയും വിവേകും വളരെ വ്യത്യസ്തമായ ഒരു പര്യവേക്ഷണമാണ് ഈ ചിത്രത്തില്‍ ചെയ്യുന്നതെന്ന സൂചന വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്ന കളര്‍ ടിന്റ്, പശ്ചാത്തല സ്‌കോര്‍ എന്നിവയില്‍നിന്നും വ്യക്തമാണ്. 

ഈ മാസം 23ന് 'നാനി31'ലെ ആദ്യ ഗ്ലിന്‍സ് പുറത്തുവിടും. 24നാണ് ചിത്രത്തിന്റെ പൂജ. ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക സംഘത്തിന്റെയും വിശദവിവരങ്ങള്‍ അന്നേ ദിവസം പുറത്തുവിടും. പിആര്‍ഒ: ശബരി.

Read more topics: # നാനി31
telugu movie nani 31

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES