Latest News

നെറ്റ്ഫ്ലിക്സില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി അമലാപോളിന്റെ ടീച്ചര്‍; അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള മലയാള ചിത്രത്തിന് കൈയ്യടി

Malayalilife
നെറ്റ്ഫ്ലിക്സില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി അമലാപോളിന്റെ ടീച്ചര്‍; അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള മലയാള ചിത്രത്തിന് കൈയ്യടി

ഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമലാപോള്‍ മലയാള സിനിമയിലേക്ക് ദേവിക എന്ന ശക്തമായ കഥാപാത്രത്തെ തിരിച്ചെത്തിയ ചിത്രമായിരുന്നു ടീച്ചര്‍. 

വിവേക് സംവിധാനം ചെയ്ത ചിത്രം തിയേറ്ററിലെ മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തിരുന്നു. ഒറ്റ ദിവസം കൊണ്ട് തന്നെ ചിത്രം ട്രന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി.

ചിത്രത്തില്‍ ദേവിക എന്ന കഥാപാത്രമായാണ് അമല പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയത്. ചിത്രത്തില്‍ നായകനായി എത്തുന്ന ഹക്കിം ഷായും മഞ്ജു പിള്ളൈയും ചെമ്പന്‍ വിനോദും ചിത്രത്തിലുടനീളം ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വി റ്റി വി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.  ടീച്ചറിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ സംഘമാണ്.   ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പി വി ഷാജി കുമാര്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് . ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്  അനു മൂത്തേടത്ത് ആണ്. വിനായക് ശശികുമാര്‍, അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. .

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോഷി തോമസ് പള്ളിക്കല്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍-ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് വേണുഗോപാല്‍, കല- അനീസ് നാടോടി, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീന്‍,സ്റ്റില്‍സ്-ഇബ്‌സണ്‍ മാത്യു, ഡിസൈന്‍- ഓള്‍ഡ് മോങ്ക്‌സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനീവ് സുകുമാര്‍,ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -ശ്രീക്കുട്ടന്‍ ധനേശന്‍, ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാന്‍-ഷിനോസ് ഷംസുദ്ദീന്‍,അസിസ്റ്റന്റ് ഡയറക്ടര്‍-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രന്‍, വിഎഫ്എക്‌സ്-പ്രോമിസ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

teacher movie amala paul

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES