വിജയ് ചിത്രം സര്‍ക്കാരിനെതിരെ ഭീഷണിയുമായി തമിഴ്നാട് മന്ത്രി കടമ്പൂര്‍ രാജു. ചിത്രത്തിലെ രാഷ്ട്രീയ സൂചനകള്‍ ഉള്ള ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നാണ് മന്ത്രിയുടെ ആവശ്യം. സിനിമാ രംഗത്ത് വളര്‍ന്നു വരുന്ന നടനായ വിജയ്ക്ക് ചേരുന്ന തരത്തിലുള്ളതല്ല സിനിമയിലെ ചില രംഗങ്ങളെന്നും സിനിമാ പ്രവര്‍ത്തകര്‍ തന്നെ ഇത് നീക്കം ചെയ്യുന്നതായിരിക്കും നല്ലതെന്നും മന്ത്രി ഭീഷണിപ്പെടുത്തുന്നത്.
ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം രംഗങ്ങള്‍ സര്‍ക്കാരില്‍ നിന്ന് നീക്കം ചെയ്യണം. അതല്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ചു തുടര്‍ നടപടി തീരുമാനിക്കുമെന്നാണ് തമിഴ്‌നാട് മന്ത്രിയും എ.ഐ.ഡി.എംകെ നേതാവുമായ കടമ്പൂര്‍ രാജു ആവശ്യപ്പെടുന്നത്. ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിനു മുന്‍ മുഖ്യമന്ത്രി ജയലളിതയുമായ സാമ്യമുണ്ടെന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു.
തമിഴ്നാട് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സര്‍ക്കാരില്‍ കീര്‍ത്തി സുരേഷാണ് നായികയായി എത്തിയത്. ചിത്രത്തിലെ പല രംഗങ്ങളും ജയലളിതുമായും എം.ജി.ആറുമായുമൊക്കെ സാമ്യം തോന്നുന്ന വിധത്തിലാണ്. ചിത്രത്തിന്റെ റിലീസിന് മുന്‍പ് തന്നെ സര്‍ക്കാരിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ പുകഞ്ഞിരുന്നു.
വരലക്ഷ്മി ശരത്കുമാര്‍ അടക്കം ചിത്രത്തില്‍ വലിയ താരനിരയാണ് അണി നിരക്കുന്നത്. ലോകമൊട്ടാകെ 3400 സ്‌ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുക. ഏകദേശം 50 കോടി രൂപയാണ് ആദ്യദിന കലക്ഷനായി സണ്‍ പിക്ചേര്‍സ് ലക്ഷ്യമിടുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍ റഹ്മാനും മലയാളിയായ ഗിരീഷ്ഗംഗാധരന്‍ ചായാഗ്രാഹരണവും നിര്‍വഹിക്കുന്നു.
ഇഫാര്‍ ഇന്റര്‍നാഷണല്‍ ആണ് ഈ ചിത്രം കേരളത്തില്‍ എത്തിച്ചിരിക്കുന്നത്.
കമല്‍ഹാസന്റെ വിശ്വരൂപം, രജനികാന്തിന്റെ കാല എന്നീ ചിത്രങ്ങളും റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റിലെത്തി. മാത്രമല്ല ഈയിടെ പുറത്തിറങ്ങിയ സണ്ടക്കോഴി 2, നമസ്തേ ഇംഗ്ലണ്ട്, വട ചെന്നൈ, വെനം തുടങ്ങിയ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചിരുന്നു.