ലോകം മുഴുവന്‍ ഏറ്റെടുത്ത ബോട്ടില്‍കാപ് ചാലഞ്ചുമായി മലയാളികളുടെ പ്രിയപ്പെട്ട നടിമാരായ ശ്വേത മേനോനും വിനീത കോശിയും. നേരത്തെ മലയാളികളുടെ സൂപ്പര്‍താരങ്ങള്‍ നീരജ് മാധവ്, വിനയ് ഫോര്‍ട്ട്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ ബോട്ടില്‍കാപ് തെറിപ്പിച്ച് കൈയ്യടിനേടിയിരുന്നു. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് നടിമാരുടെ ബോട്ടില്‍കാപ് ചാലഞ്ചാണ്.
നടിമാരില്‍ ആരുംതന്നെ ഈ വെല്ലുവിളി സ്വീകരിച്ചിരുന്നില്ല.ഇപ്പോഴിതാ ഫെയ്സ്ബുക്കിലെ തന്റെ സുഹൃത്തുക്കളെ മുഴുവന്‍ വെല്ലുവിളിച്ച് രംഗത്തെത്തുകയാണ് നടി ശ്വേത മേനോന്‍. വിനീതയാകട്ടെ സുഹൃത്തുക്കളായ മൂന്ന് പേരെയാണ് ചാലഞ്ച് ഏറ്റെടുക്കാന്‍ വെല്ലുവിളിച്ചത്.
കിക്കിക്കും ഐസ് ബക്കറ്റിനും പിന്നാലെ സോഷ്യല്‍ മീഡിയയെ ത്രസിപ്പിച്ചാണ് ബോട്ടില്‍ കാപ് ചലഞ്ച് തരംഗമായിരുന്നുത് . കസാഖിസ്ഥാനില്‍ നിന്നുള്ള മിക്സല്‍ മാര്‍ഷല്‍ ആര്‍ട്സ് താരം ഖറോ പഷിയ്ക്കാനാണ് ബോട്ടില്‍ കാപ് തെറിപ്പിച്ച് ലോകത്തെ ആദ്യം വെല്ലുവിളിച്ചത്. പൊടുന്നനെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ചലഞ്ച് ഏറ്റെടുത്ത് ബോളിവുഡ് താരം അക്ഷയ്കുമാറെത്തി.ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ ജേസന്‍ സ്റ്റാതമിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തോടെ സംഗതി ക്ലിക്കായി. ഇത്തരത്തിലുള്ള ചലഞ്ചുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ തരംഗം തീര്‍ക്കാറുണ്ട്.