അഭിനന്ദ് വര്‍ധമാനിന്റെ പേരില്‍ ഇന്ത്യന്‍-പാക് താരലോകവും തുറന്നയുദ്ധത്തില്‍. ഇന്ത്യന്‍ സേനയേയും വ്യോമ സേന കമാന്ററേയും പരിഹസിച്ച് പാകിസ്ഥാന്‍ വീണാ മലീക്കാണ് രംഗത്തെത്തിയത്. എന്നാല്‍ ഇതിന് മണിക്കൂറുകള്‍ക്കകം തന്നെ മറുപടി നല്‍കി ഇന്ത്യന്‍ ബോളിവുഡ് താരം സ്വരാ ഭാ്‌സ്‌കറും രംഗത്തെത്തി. വീണാ മാലിക്കിന്റെ പരിഹാസ രൂപേണയുള്ള ട്വിറ്റിന് മറുപടി നല്‍കിയാണ് സ്വരാ മാലിക്ക് രംഗത്തെത്തിയത്.
പാകിസ്ഥാനിലെത്തിയ പൈലറ്റിന് 'നല്ല സ്വീകരണം' നല്‍കുമെന്നായിരുന്നു വീണ അഭിപ്രായപ്പെട്ടത്. ഇതിന് മറുപടിയുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ രംഗത്തെത്തി. വീണാ ജി ഇത് ലജ്ജാകരമാണ്...നിങ്ങളുടെ അവലക്ഷണം പിടിച്ച മനസ്സാണ് ഇത് വ്യക്തമാക്കുന്നത്. നിങ്ങള്‍ക്ക് ആഹ്ലാദം അലതല്ലുകയാണ്. ഞങ്ങളുടെ ഓഫീസര്‍ ധീരനാണ്. ചോദ്യം ചെയ്യുമ്പോള്‍ ഒരു മേജര്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദയെങ്കിലും സ്വീകരിച്ചുകൂടേ. -സ്വര തിരിച്ചടിച്ചു.
അതേ സമയം അഭിനന്ത് വര്‍ദ്ധമാനിന്റെ മോചനം ആവശ്യപ്പെട്ട് ബോളിവുഡ് താരലോകത്തെ നിരവധി പ്രമുഖരും രംഗത്തെത്തി. പുല്‍വാമം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ മറുപടി നല്‍കിയതിനെ പ്രശംസിച്ച് അജയ് ദേവഗണും ക്രിക്കറ്റഅ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ഉള്‍പ്പടെ രംഗത്തെത്തിയിരുന്നു.