മലയാളികളുടെ പ്രിയനടന്‍ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ കുടുംബ ചിത്രം സോഷ്യല്‍മീഡിയയുടെ ശ്രദ്ധ കവരുന്നു.ഭാര്യ രാധികയ്ക്കും മക്കളായ മാധവ്,ഗോകുല്‍,ഭാഗ്യയ്ക്കുമൊപ്പം നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് വൈറലാകുന്നത്. ക്ഷേത്ര ദര്‍ശനത്തിനു ശേഷം പകര്‍ത്തിയ ചിത്രമാണെന്നാണ് വ്യക്തമാകുന്നത്.
എന്നാല്‍ ആരാധകര്‍ ചോദിക്കുന്നത് മറ്റൊരു കാര്യമാണ്. ഇതില്‍ ഒരാളെ കാണാനില്ലല്ലോയെന്നാണ്. താരത്തിന്റെ ഇളയമകള്‍ ഭാവ്നിയെ കുറിച്ചാണ് ആരാധകര്‍ തിരക്കുന്നത്.ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ സന്തോഷം ഭാഗ്യ പങ്കുവെച്ചിരുന്നു.
അച്ഛന്റെ പാത പിന്തുടര്‍ന്ന് ഗോകുലും മാധവും സിനിമയില്‍ സജീവമാകുകയാണ്. മുദ്ദുഗൗ, മാസ്റ്റര്‍പീസ്, പാപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഗോകുല്‍ സുപരിചിതനാണ്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ്ങ് ഓഫ് കൊത്തയില്‍ ഒരു പ്രധാന വേഷത്തില്‍ ഗോകുലും എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കുമ്മാട്ടികളി എന്ന ചിത്രത്തിലൂടെ മാധവ് സുരേഷും തന്റെ സിനിമാ പ്രവേശനത്തിനെത്തുകയാണ്.
അരുണ്‍ വര്‍മയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഗരുഡന്‍ ആണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം. മിഥുന്‍ മാനുവല്‍ തിരക്കഥ എഴുതിയ ചിത്രം നിര്‍മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനാണ്. ബിജു മോനോന്‍, അഭിരാമി, സിദ്ദീഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, മേജര്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.