നടൻ സുരേഷ് ഗോപി ആശുപത്രി വിട്ടു. പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. നേരത്തെ ന്യുമോണിയയെന്ന സംശയമുണ്ടായിരുന്നുവെങ്കിലും വിദഗ്തപരിശോധനയിൽ അദ്ദേഹത്തിന് ഇല്ലെന്ന് സ്ഥിരീകരിച്ചു. തുടർന്നാണ് ഇന്ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവും രാജ്യസഭ അംഗവുമാണ് സുരേഷ് ഗോപി.
വരാൻ ഇരിക്കുന്ന ഇലെക്ഷനിൽ മത്സരാർത്ഥിയാണ് സുരേഷ് ഗോപി. 10 ദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആറു ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു. വിശ്രമത്തിന് ശേഷമേ തൃശൂരിലേക്ക് പോയി പ്രചാരണം ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയും ഈക്ഷനെ പറ്റി പറയുകയും ചെയ്തു. കോവിസ് വാക്‌സിനേഷന് ശേഷം മാത്രമേ പുറത്തിറങ്ങുകയുള്ളു എന്നും അതെടുക്കാനാണ് അടുത്തതായി പോകുന്നത് എന്നും മാധ്യമങ്ങളോട് പറഞ്ഞു. സുരേഷ് ഗോപി രാജ്യസഭാംഗം കൂടിയാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന ആറാം മലയാളിയാണ് സുരേഷ് ഗോപി. കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് എൻ.ഡി.എ. സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.
ജോഷി സംവിധാനം ചെയ്യുന്ന സിനിമയായ പാപ്പന്റെ ചിത്രീകരണത്തിനിടെയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വില്ലൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു ശ്രദ്ധിക്കപ്പെട്ടെങ്കിലും കമ്മീഷണർ എന്ന ചിത്രത്തിലെ പ്രകടനത്തോടെ സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്നു. കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് 1997-ൽ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി.