സുരേഷ് ഗോപി മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ്. സിനിമയില്‍ മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളി കൂടിയാണ് നടന്‍.ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ മറ്റൊരു ജീവകാരുണ്യ പ്രവര്‍ത്തനമാണ് ശ്രദ്ധ നേടുന്നത്.
വാദ്യ കലാകാരന്മാര്‍ക്ക് കൈത്താങ്ങായി എത്തുകയാണ് അദ്ദേഹം. ഇവരുടെ ഒരു സംഘടന രൂപീകരിക്കുന്നതിന് വേണ്ടി 10 ലക്ഷം രൂപ ആണ് ഇദ്ദേഹം അനുവദിച്ചത്. ഉത്സവപ്പറമ്പുകളെ ആവേശഭരിതമാക്കുന്ന വാദ്യ കലാകാരന്മാരുടെ ജീവിതം എല്ലാം പട്ടിണിയും ദുരിതവും നിറഞ്ഞതാണ്.
പലര്‍ക്കും അവരുടെ കേള്‍വിശേഷി പോലും നഷ്ടമായി എന്നതാണ് സത്യം. പലര്‍ക്കും കൃത്യമായ മറ്റ് ജോലികള്‍ പോലും ഉണ്ടാവാന്‍ സാധ്യതയില്ല. അതിനാലാണ് സുരേഷ് ഗോപി ഒരു സംഘടനാ രൂപീകരിക്കാന്‍ തീരുമാനിച്ചത്. സുരേഷ് ഗോപിയുടെ മകളില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയില്‍ നിന്നുമാണ് ഇലക്ഷന്‍ രൂപ അനുവദിച്ചത്. കൊറോണ സമയത്ത് പലരുടെയും അന്നം മുട്ടി പോയിരുന്നു എന്നും ആ സമയത്ത് ഒരുപാട് ജനങ്ങളെ സഹായിക്കാന്‍ പറ്റിയിട്ടുണ്ട് എന്നും സിഎസ്ആര്‍ ഫണ്ട് വളരെ ഫലപ്രദമായിട്ടാണ് ഉപയോഗിച്ചത് സുരേഷ് ഗോപി വ്യക്തമാക്കുന്നു.
അതേസമയം ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന തൃശ്ശൂര്‍ പൂരത്തിന് മാറ്റ് നല്‍കുന്ന വാദ്യ കലാകാരന്മാരെ ഇവിടെ ആര്‍ക്കും ശ്രദ്ധിക്കാന്‍ സമയമില്ല എന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തുന്നു. മിമിക്രി കലാകാരന്മാരുടെ സംഘടനയാണ് മാ. ഇവര്‍ വിദേശത്തും നടത്തുന്ന പരിപാടികളില്‍ നിന്നും ലഭിക്കുന്ന തുകയുടെ ഒരു വിഹിതം വാദ്യ കലാകാരന്മാര്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്നാണ് സുരേഷ് ഗോപി വേദിയില്‍ പറഞ്ഞത്. നിരവധി ആളുകള്‍ ആണ് സുരേഷ് ഗോപിയുടെ നിലപാടിന് കയ്യടിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്. സോഷ്യല്‍ മീഡിയ ഒട്ടാകെ തന്നെ സുരേഷ് ഗോപിയുടെ ഈ തീരുമാനത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സുരേഷ് ഗോപിയുടെ നിര്‍ത്താതെ ഈ ജീവകാരുണീറ്റ പ്രവര്‍ത്തനങ്ങള്‍ മറ്റ് നടന്മാര്‍ കണ്ടുപഠിക്കണമെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.
മകള്‍ ലക്ഷ്മിയുടെ പേരിലുള്ള സുരേഷ്ഗോപി എം.പി.'സ് ഇനീഷ്യേറ്റീവ് ആണ് കലാകാരന്മാര്‍ക്ക് ആദരം ഒരുക്കിയത്.തൃശൂര്‍ കൗസ്തുഭം ഹാളില്‍ നടന്ന ചടങ്ങില്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ ഉള്‍പ്പെടെയുളളവര്‍ സുരേഷ് ഗോപിയില്‍ നിന്ന് കൈനീട്ടവും വിഷുക്കോടിയും ഏറ്റുവാങ്ങി. ക്ഷേത്ര വാദ്യകലാ അക്കാദമി തൃശൂര്‍ ജില്ലാ കമ്മിറ്റി സുരേഷ് ഗോപിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ക്ഷേത്ര വാദ്യകലാ ക്ഷേമസഭ, ഹരിശ്രീ വാദ്യകലാക്ഷേത്രം, പൂരപ്രേമി സംഘം തുടങ്ങിയവരും സുരേഷ് ഗോപിയെ ആദരിച്ചു.വ്യാഴാഴ്ച പുന്നയൂര്‍ പഞ്ചായത്തിലും സുരേഷ് ഗോപി വിഷുകൈനീട്ടവും വിഷുക്കോടിയും നല്‍കും.