ടൈഗര്‍ ഷ്റഫ് ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്ക് വച്ച് കൊണ്ട് അല്ലിക്കും തനിക്കും ഡാന്‍സ് കളിക്കാന്‍ ഇഷ്ടമാണെന്ന് കുറിച്ച് സുപ്രിയ; ഡാന്‍സില്‍ പൃഥി അത്ര പോരായെന്നും താരപത്‌നി; അല്ലിയുടെ സിഗ്‌നേച്ചര്‍ സ്റ്റെപ്പ് പഠിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് മറുപടിയുമായി പൃഥി; താരദമ്പതികളുടെ കമന്റുകള്‍ ഏറ്റെടുത്ത് ആരാധകരും

Malayalilife
topbanner
 ടൈഗര്‍ ഷ്റഫ് ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്ക് വച്ച് കൊണ്ട്  അല്ലിക്കും തനിക്കും ഡാന്‍സ് കളിക്കാന്‍ ഇഷ്ടമാണെന്ന് കുറിച്ച് സുപ്രിയ; ഡാന്‍സില്‍ പൃഥി അത്ര പോരായെന്നും താരപത്‌നി; അല്ലിയുടെ സിഗ്‌നേച്ചര്‍ സ്റ്റെപ്പ് പഠിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് മറുപടിയുമായി  പൃഥി; താരദമ്പതികളുടെ കമന്റുകള്‍ ഏറ്റെടുത്ത് ആരാധകരും

ന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്ക് മുമ്പില്‍ വിശേഷങ്ങള്‍ പങ്ക് വയ്ക്കാറുുള്ള ആളാണ് സുപ്രിയ. കുടുംബവിശേഷങ്ങളും സിനിമാ വിശേഷങ്ങളുമൊക്കെയായി താരപത്‌നി പങ്ക് വയ്ക്കാറുള്ള കുറിപ്പുകള്‍ ആരാധകര്‍ക്കും പ്രിയങ്കരമാണ്. ഇന്നലെ സുപ്രിയ കുറിച്ച പോസ്റ്റും അതിന് പൃഥി നല്കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും ചര്‍ച്ചയാകുന്നത്.

വാറിലെ ഗുംഗുരു ഗാനം ഷെയര്‍ ചെയ്താണ് താരപത്നി എത്തിയത്.ടൈഗര്‍ ഷ്റഫ് ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്ക് വച്ച് തനിക്കും അല്ലിക്കും നൃത്തം ചെയ്യാന്‍ ഇഷ്ടമാണെന്നായിരുന്നു സുപ്രിയ കുറിച്ചത്. എനിക്ക് നൃത്തം ചെയ്യാനിഷ്ടമാണ്. അലംകൃതയ്ക്കും ഇഷ്ടമാണ്. എന്നാല്‍ പൃഥ്വി വിമുഖതയുള്ള നര്‍ത്തകനാണെന്നായിരുന്നു സുപ്രിയയുടെ കുറിപ്പ്.

സുപ്രിയയുടെ പോസ്റ്റ് വന്നതിന് പിന്നാലെയായാണ് കമന്റുമായി പൃഥ്വിയും എത്തിയത്. അല്ലിയുടെ സിഗ്‌നേച്ചര്‍ സ്റ്റെപ്പ് പഠിക്കാനുള്ള ശ്രമത്തിലാണ് താനെന്നും, നിന്നേക്കാള്‍ നന്നായി അത് ചെയ്യാനുള്ള ശ്രമത്തിലാണ് താനെന്നുമായിരുന്നു പൃഥ്വി പറഞ്ഞത്. നിരവധി പേരാണ് പൃഥ്വിയുടെ ഈ കമന്റിന് മറുപടിയുമായി എത്തിയിട്ടുള്ളത്. ഭാര്യയുേടയും ഭര്‍ത്താവിന്റേയും കമന്റുകള്‍ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ സുപ്രിയയുടെ കുറിപ്പിനെ വാദിച്ചും എതിര്‍ത്തും ആരാധകരും രംഗത്തെത്തി. യുവതാരനിരയില്‍ നന്നായി നൃത്തം ചെയ്യുന്നവരിലൊരാളാണ് പൃഥ്വിരാജെന്ന മറുപടിയായിരുന്നു ഒരാള്‍ സുപ്രിയയ്ക്ക് നല്‍കിയത്. മോശം ഡാന്‍സറാണെന്നല്ല താന്‍ പറഞ്ഞത്. തന്റെയത്ര ഡാന്‍സ് ആസ്വദിക്കുന്നയാളല്ല പൃഥ്വി. സിനിമയില്‍ കൂള്‍ ഡാന്‍സറാണ് പൃഥ്വിയെന്നും സുപ്രിയ പറഞ്ഞിരുന്നു. 

രഞ്ജിത് നിര്‍മ്മിച്ച് സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിക്കുന്നത്. അട്ടപ്പാടിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. പൃഥ്വിരാജിനൊപ്പം ബിജുമേനോനാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഡ്രൈവിംഗ് ലൈസന്‍സാണ് പൃഥ്വിയുടേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Read more topics: # സുപ്രിയ,# പൃഥി
supriya menon says about prithviraj dance

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES