Latest News

മരിച്ചു പോയ തന്റെ അച്ഛനെക്കുറിച്ച് പോലും മോശം പരാമര്‍ശങ്ങള്‍ ; വര്‍ഷങ്ങളായി വ്യാജ ഐഡികളില്‍ എന്നെയും വേണ്ടപ്പെട്ടവരെയും അപമാനിക്കുന്നു; അവരൊരു നഴ്സ് ആണ്; ഒരു കുഞ്ഞുമുണ്ട്. അവര്‍ക്കെതിരെ ഞാന്‍ കേസ് കൊടുക്കണമോ? സൈബര്‍ ബുള്ളിയിങ് നടത്തുന്ന നഴ്സിനെ കണ്ടുപിടിച്ച് സുപ്രിയ മേനോന്‍

Malayalilife
 മരിച്ചു പോയ തന്റെ അച്ഛനെക്കുറിച്ച് പോലും മോശം പരാമര്‍ശങ്ങള്‍ ; വര്‍ഷങ്ങളായി വ്യാജ ഐഡികളില്‍  എന്നെയും വേണ്ടപ്പെട്ടവരെയും അപമാനിക്കുന്നു; അവരൊരു നഴ്സ് ആണ്; ഒരു കുഞ്ഞുമുണ്ട്. അവര്‍ക്കെതിരെ ഞാന്‍ കേസ് കൊടുക്കണമോ? സൈബര്‍ ബുള്ളിയിങ് നടത്തുന്ന നഴ്സിനെ കണ്ടുപിടിച്ച് സുപ്രിയ മേനോന്‍

സിനിമാ താരങ്ങളും, മറ്റ് സെലിബ്രറ്റികളുമടക്കം സാധാരണക്കാരന്‍ വരെ നേരിടുന്നോരു വലിയ വെല്ലുവിളിയാണ് സൈബര്‍ ബുള്ളിയിങ്. സോഷ്യല്‍ മീഡിയയിലൂടെ മോശം കമന്റുകളും മറ്റും പറഞ്ഞ് ആക്രമിക്കുന്നത് ഇപ്പോള്‍ സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്. ഇപ്പോളിതാ ഇത്തരത്തില്‍ വളരെ ക്കാലങ്ങളായി താന്‍ തേടിക്കൊണ്ടിരുന്ന ഒരാളെ കണ്ടെത്തിയ വാര്‍ത്ത പങ്കുവെക്കുകയാണ് മുന്‍ നിര നിര്‍മ്മാതാവും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ. 

കുറച്ചു കാലങ്ങളായി തന്നെ വേട്ടയാടിയിരുന്നു സൈബര്‍ ബുള്ളിയിങ് ചെയ്തിരുന്ന ആളെയാണ് സുപ്രിയ കണ്ടെത്തിയിരിക്കുന്നത്. അതൊരു സ്ത്രീയാണെന്നും, അവര്‍ ഒരു നേഴ്സും ഒരു കുഞ്ഞിന്റെ അമ്മയുമാണെന്നും സമൂഹ മാധ്യമത്തില്‍ സുപ്രിയ പങ്കുവെച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇനി ഇത് സംബന്ധിച്ച് പുറത്തുവിടുമെന്നും സുപ്രിയ പറഞ്ഞു.

'നിങ്ങള്‍ എപ്പോഴെങ്കിലും സൈബര്‍ ബുള്ളിയിങ് നേരിട്ടുണ്ടോ? എനിക്ക് കുറച്ച് വര്‍ഷങ്ങളായി അത്തരമൊരു അനുഭവം ഉണ്ടാവുന്നുണ്ട്. വര്‍ഷങ്ങളായി ഒന്നില്‍ കൂടുതല്‍ ഫേയ്ക്ക് ഐ. ഡികളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും സൈബര്‍ ബുള്ളിയിങ് ചെയ്ത് അപമാനിക്കുകയാണ്. മരിച്ചു പോയ എന്റെ അച്ഛനെ കുറിച്ച് വരെ വളരെ മോശമായ കമന്റ് ഇട്ടിട്ടുണ്ട്. അവളൊരു നഴ്‌സാണ്, ഒരു കുട്ടിയുടെ അമ്മയുമാണ്. ഞാന്‍ നിന്നെകുറിച്ചാണ് സംസാരിക്കുന്നത് എന്ന് നിനക്കറിയാം'

സുപ്രിയ ഇന്സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. അടുത്ത സ്റ്റോറിയായി ഈ വെളിപ്പെടുത്തലിലൂടെ തനിക്ക് ലഭിച്ച പ്രതികരണവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.

ഞാന്‍ അവളുടെ പേര് വെളിപ്പെടുത്തണോ അതോ അവള്‍ക്കെതിരെ കേസ് കൊടുക്കണോ എന്നാണ് സുപ്രിയ ചോദിക്കുന്നത്. സ്റ്റോറി ഇട്ടതിന് പിന്നാലെ മുന്‍പുണ്ടായിരുന്ന കമന്റുകള്‍ അവള്‍ ഡിലീറ്റ് ചെയ്യുന്നുണ്ടെന്നും സുപ്രിയ പറഞ്ഞു.
 

supriya menon reveals about cyber attack

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES