പൃഥ്വിരാജിന്റെ നല്ലപാതിയാണ് സുപ്രിയ മേനോന്‍. ഒരു മാധ്യമപ്രവര്‍ത്തക കൂടിയായ സുപ്രിയയെ കണ്ടു മുട്ടിയതും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചുമെല്ലാം പൃഥ്വിരാജ് ഇതിനോടകം തന്നെ തുറന്ന് പറഞ്ഞിരുന്നു. അഭിനേത്രിയല്ലെങ്കിലും സുപ്രിയയ്ക്കും cഏറെ ആരാധകരാണ് ഉള്ളത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് സുപ്രിയയാണ്. കഥ കേള്‍ക്കുന്നത് മുതലുള്ള കാര്യങ്ങളില്‍ താരപത്നിയും സജീവമാകാറുണ്ട്. സിനിമാജീവിതത്തിലും വ്യക്തി ജീവിതത്തിലും എല്ലാം പൃഥ്വിക്ക് നല്ല പിന്തുണയാണ് സുപ്രിയ നൽകാറുള്ളത്.എന്നാൽ മാസങ്ങള്‍ക്ക് മുമ്പാണ് സുപ്രിയയുടെ പിതാവ് വിജയകുമാര്‍ മേനോന്‍ മരിച്ചത്. അച്ഛന്റെ വേര്‍പാട് അംഗീകരിക്കാനും വിശ്വസിക്കാനും സുപ്രിയയ്ക്ക് ഇപ്പോഴുമായിട്ടില്ല. സോഷ്യല്‍ മീഡിയകളില്‍ സുപ്രിയ അച്ഛന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കാറുണ്ട്.
ആ ശബ്ദം ഒന്ന് കേള്‍ക്കാനായിരുന്നുവെങ്കില്‍, ആ കൈയ്യൊന്ന് പിടിക്കാനായിരുന്നുവെങ്കില്‍ അവസാനമായൊന്നും മുറുകെ കെട്ടിപ്പിടിക്കാനും കഴിഞ്ഞിരുന്നുവെങ്കില്‍.. മിസ് യൂ ഡാഡി, മൈ ഡാഡി മൈ ഹീറോ എന്ന ഹാഷ് ടാഗോടെയായാണ് സുപ്രിയ കുറിപ്പ് അവസാനിപ്പിച്ചത്.
ഡാഡിയായിരുന്നു തനിക്കെല്ലാം. എന്റെ കരുത്തും പ്രാണവായുവുമായിരുന്നു. ഒറ്റ മകളാണെങ്കിലും എന്റെ ഒരുകാര്യത്തിലും അദ്ദേഹം തടസമായി നിന്നിട്ടിില്ല. പഠന സമയത്തോ, ജോലി ചെയ്തിരുന്നപ്പോഴോ ജീവിതപങ്കാളിയെ തിരഞ്ഞെടുത്തപ്പോഴൊ ഒന്നും ഡാഡി എതിര്‍പ്പുകളൊന്നും പറഞ്ഞിരുന്നില്ല. എപ്പോഴും എന്നെ പിന്തുണച്ചിരുന്നു അദ്ദേഹം. എന്റെ വീഴ്ചകളിലെല്ലാം എനിക്ക് താങ്ങായി ഒപ്പമുണ്ടായിരുന്നുവെന്ന് മുന്‍പ് സുപ്രിയ കുറിച്ചിരുന്നു.
അധികം സുഹൃത്തുക്കളുള്ളയാളല്ല താൻ എന്ന് താനാണ് പൃഥ്വിരാജ് മുന്‍പ് തുറന്ന് പറഞ്ഞിരുന്നു. സുപ്രിയയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. ജീവിതത്തില്‍ എല്ലാ അവസ്ഥകളിലും എന്നെ കണ്ടിട്ടുണ്ട് അവളെന്നും പൃഥ്വി പറഞ്ഞിരുന്നു. നീ എനിക്കൊപ്പമില്ലെങ്കില്‍ എന്റെ ഭാഗം ശൂന്യമണ് എന്നുമാണ് പൃഥ്വിരാജ് തുറന്ന് പറഞ്ഞ്.