Latest News

നിന്റെ മുഖത്ത് എന്റെ കണ്ണുകള്‍ പതിഞ്ഞ തന്നെ ഞാന്‍ ഉറപ്പിച്ചിരുന്നു; അനാഥാലയത്തില്‍ വച്ച് മകളെ ആദ്യമായി കണ്ട ഓര്‍മ്മ പങ്കുവച്ച് സണ്ണിലിയോണ്‍

Malayalilife
നിന്റെ മുഖത്ത് എന്റെ കണ്ണുകള്‍ പതിഞ്ഞ തന്നെ ഞാന്‍ ഉറപ്പിച്ചിരുന്നു; അനാഥാലയത്തില്‍ വച്ച് മകളെ ആദ്യമായി കണ്ട ഓര്‍മ്മ പങ്കുവച്ച് സണ്ണിലിയോണ്‍

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും വിഡിയോകളും ചിത്രങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നടി എന്നതിലുപരി നല്ലൊരു മനുഷ്യസ്നേഹിയായിട്ടാണ് സണ്ണി അറിയപ്പെടുന്നത്. മക്കളെ ദത്തെടുത്ത് വളര്‍ത്തുന്നത് തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. ലോക്ഡൗണില്‍ കോവിഡ് രൂക്ഷമാകുന്നതിന് മുമ്പ് തന്നെ സണ്ണിയും കുടുംബവും ലോസ് ഏഞ്ചല്‍സിലേക്ക് പറന്നിരുന്നു

ബോളിവുഡ് നടി സണ്ണി ലിയോണിയുടേയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിന്റേയും ആദ്യത്തെ കണ്‍മണിയാണ് നിഷ. ഇരുവരുടേയും ജീവിതത്തിലേക്ക് നിഷ എത്തിയിട്ട് മൂന്ന് വര്‍ഷമാവുകയാണ്. അനാഥാലയത്തില്‍ വെച്ച് മകളെ ആദ്യമായി കണ്ട ദിവസത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.

മൂന്ന് വര്‍ഷം മുമ്ബ് നീ ഞങ്ങളെ തിരഞ്ഞെടുത്തു..നിന്റെ അമ്മയും അച്ഛനുമായി. നിന്നെ സംരക്ഷിക്കാന്‍ നീ ഞങ്ങളെ വിശ്വസിച്ചു. എന്താണ് യഥാര്‍ഥ സ്‌നേഹമെന്ന് നീ കാണിച്ചു തന്നു. നിന്റെ മുഖത്ത് എന്റെ കണ്ണുകള്‍ പതിഞ്ഞ നിമിഷം തന്നെ ഞാന്‍ ഉറപ്പിച്ചിരുന്നു നീയാണ് എന്റെ മകളെന്ന്. ഇന്ന് നിന്നെ കാണുമ്‌ബോള്‍ ഭാവിയില്‍ കരുത്തയായ, സ്വതന്ത്രയായായ സ്ത്രീയായി നീ മാറുന്നത് എനിക്ക് കാണാം. ഈ വര്‍ഷം കഴിഞ്ഞാല്‍ നിനക്കൊരുപാട് ചോദ്യങ്ങള്‍ ഉണ്ടാകുമെന്ന് എനിക്കറിയാം. എന്തിനും ഞാന്‍ നിന്നോടൊപ്പമുണ്ട്. എല്ലാം നമുക്ക് ഒന്നിച്ച് കണ്ടെത്താം. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു നിഷാ.. നീയാണ് ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം, ഓരോ ദിവസവും ഞങ്ങളുടെ സന്തോഷത്തിന്റെ കാരണവും'

 

sunnyleone says about her daughetr nisha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES