Latest News

'നിനക്കറിയാം എനിക്ക് നീയും ഈ ദിവസവും എത്ര സ്പെഷലാണെന്ന് ';പ്രിയതമയ്ക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസുമായി സണ്ണി വെയിന്‍; താരത്തിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകരും..!

Malayalilife
 'നിനക്കറിയാം എനിക്ക് നീയും ഈ ദിവസവും എത്ര സ്പെഷലാണെന്ന് ';പ്രിയതമയ്ക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസുമായി സണ്ണി വെയിന്‍; താരത്തിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകരും..!


യുവതാരനിരയിലെ പ്രധാനികളിലൊരാളാണ് സണ്ണി വെയ്ന്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രമായിരുന്നു സണ്ണിയുടെ ആദ്യ സിനിമ. സംവിധായകരും താരങ്ങളുമെല്ലാം പുതുമുഖമായിരുന്നുവെങ്കിലും മികച്ച സ്വീകരണമായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. ഇതിന് പിന്നാലെ കൈനിറയെ ചിത്രങ്ങളായിരുന്നു താരത്തിന്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ പുതിയ പോസ്റ്റുകള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഭാര്യ രഞ്ജിനി കുഞ്ചുവിന് പിറന്നാളാശംസ നേര്‍ന്നാണ് താരമെത്തിയിട്ടുള്ളത്. ആശംസയോടൊപ്പം ഭാര്യയ്ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു.

പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സര്‍പ്രൈസ് നല്‍കാനായി ശ്രമിക്കുന്നവരാണ് എല്ലാവരും. ഇക്കാര്യത്തില്‍ സമാനചിന്താഗതിയുള്ളവരാണ് സാധാരണക്കാരും താരങ്ങളും. പ്രിയപ്പെട്ട സ്ഥലങ്ങളിലേക്കുള്ള യാത്രയും സവിശേഷമായ സമ്മാനങ്ങളുമൊക്കെയായാണ് പലരും പിറന്നാളാഘോഷം പൊടിപൊടിക്കാറുള്ളത്. ഇപ്പോഴിതാ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് സണ്ണി വെയ്ന്‍. വിവാഹ ശേഷമുള്ള ആദ്യത്തെ പിറന്നാള്‍ കൂടിയാണിത്. അതുകൊണ്ട് തന്നെ രഞ്ജിനിക്ക് സ്പെഷല്‍ ആശംസയുമായാണ് സണ്ണി എത്തിയത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി പോസ്റ്റ് ചെയ്ത താരത്തിന്റെ ആശംസയും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. നിനക്കറിയാം എനിക്ക് നീയും ഈ ദിവസവും എത്ര സ്പെഷലാണെന്ന്, എന്റെ ജീവിതസഖിക്ക് ജന്മദിനാശംസകള്‍, എന്നായിരുന്നു സണ്ണി വെയ്ന്റെ കുറിപ്പ്. ഭാര്യയോടൊപ്പം നില്‍ക്കുന്ന മനോഹരമായ ചിത്രവും അദ്ദേഹം കുറിപ്പിനോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

സിനിമാതിരക്കുകളില്‍ നിന്നെല്ലാം മാറി ഇപ്പോള്‍ മാലി ദ്വീപില്‍ അവധിയാഘോഷിക്കുന്ന തിരക്കിലാണ് സണ്ണി വെയ്നും ഭാര്യയും. മലയാളത്തിലും തമിഴിലുമൊക്കെയായി ആകെ തിരക്കിലാണ് താരമെങ്കിലും അതിനിടയിലും ചെറിയ ഇടവേളയെടുത്ത് യാത്ര പോയിരിക്കുകയാണ്. സംസ, ജിപ്സി, വൃത്തം, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയ സിനിമകളാണ് താരത്തിന്റേതായി ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്. ഗൗതമി നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ വൃത്തത്തില്‍ സണ്ണിയാണ് നായകനായെത്തുന്നത്. സിനിമയുമായി മുന്നേറുന്നതിനിടയിലും കുടുംബത്തിന്റെ സന്തോഷത്തിന് പ്രാധാന്യം നല്‍കാന്‍ ശ്രദ്ധിക്കുന്നവരാണ് പലരും. അതേപാത പിന്തുടര്‍ന്നാണ് അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത് താരം ഭാര്യയുമായ് അവധിയാഘോഷിക്കാന്‍ പോയത്. എന്തായാലും അവധിയാഘോഷത്തിനിടയില്‍ പിറന്നാളാഘോഷവും കൂടിയായതോടെ ഇരുവരും സന്തോഷത്തിലാണ്.

സിനിമയിലെത്തി അധികനാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ താരത്തോട് പ്രണയത്തെക്കുറിച്ചും 
വിവാഹത്തെക്കുറിച്ചുമൊക്കെ ആരാധകര്‍ ചോദിച്ചിരുന്നു. എന്നാല്‍ ചെറുപുഞ്ചിരിയുമായി പ്രത്യേകിച്ച് മറുപടിയൊന്നുമില്ലാതെ നില്‍ക്കുന്ന പതിവായിരുന്നു താരത്തിന്റേത്. ഇത് താരത്തിന്റെ ആരാധകരെ ഞെട്ടിച്ചു. കഴിഞ്ഞ ഏപ്രില്‍ 10നായിരുന്നു സണ്ണിയും രഞ്ജിനിയും വിവാഹിതരായത്. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയായിരുന്നു വിവാഹം. ആശംസ അറിയിച്ച് താരങ്ങള്‍ വിവാഹ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് വിവാഹത്തെക്കുറിച്ച് പലരും അറിഞ്ഞത് തന്നെ. ദിലീപുള്‍പ്പടെയുള്ള നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ നേരാനായി എത്തിയത്. ഗുരുവായൂരമ്പലത്തില്‍ വെച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. പെട്ടെന്നുള്ള വിവാഹത്തെക്കുറിച്ച് അറിഞ്ഞ താരത്തിന്റെ ആരാധികമാരും നിരാശയിലായിരുന്നു. ഇതിനിടയില്‍ ഹൃദയം തകര്‍ന്ന ആരാധിക ഉണ്ണി മുകുന്ദനെഴുതിയ കുറിപ്പും വൈറലായിരുന്നു. ആരാധികയുടെ കുറിപ്പിന് മറുപടിയായ് താരം നല്‍കിയ മറുപടി പോസ്റ്റും ശ്രദ്ധേയമായിരുന്നു.

മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിലെ മത്സരാര്‍ത്ഥിയായിരുന്ന രഞ്്ജിനി കുഞ്ചുവിനെയാണ് സണ്ണി വെയിന്‍ വിവാഹം ചെയ്തത്. ചട്ടമ്പീസ് ടീമിലായിരുന്നു ഇവര്‍. അതുകൊണ്ട് തന്നെ രഞ്ജിനിയെ പ്രേക്ഷകര്‍ക്ക് നേരത്തെ അറിയാം. ക്ഷേത്ര എന്ന പേരില്‍ നൃത്തവിദ്യാലയവും നടത്തുന്നുണ്ട് രഞ്ജിനിയിപ്പോള്‍. ഈ നൃത്തവിദ്യാലയം ഉദ്ഘാടനം ചെയ്തത് സണ്ണിയായിരുന്നു. ഇവരുടെ പ്രണയത്തെക്കുറിച്ച് അധികമാര്‍ക്കും അറിയുമായിരുന്നില്ല. വിവാഹചിത്രം പുറത്തുവന്നപ്പോഴായിരുന്നു അക്കാര്യം എല്ലാവര്‍ക്കും മനസ്സിലായത്. ലളിതമായ ചടങ്ങുകളായിരുന്നു വിവാഹത്തിന്. ഗുരുവായൂരിലെ താലികെട്ടിന് പിന്നാലെയായി സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്നും സംഘടിപ്പിച്ചിരുന്നു. വിരുന്നില്‍ പങ്കെടുക്കാന്‍ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി നിറഞ്ഞുനില്‍ക്കുന്ന പല താരങ്ങളും എത്തിയിരുന്നു.

തന്റെ ജീവിത സഖിയായ രഞ്ജിനി കുഞ്ചുവിന് ആശംസ നേര്‍ന്ന് സണ്ണി വെയ്ന്‍ എത്തിയതിന് പിന്നാലെയാണ് പലരും ആശംസയുമായി എത്തിയത്. ശ്രീറാം രാമചന്ദ്രന്‍, റോഷന്‍, സഞ്ജു ശിവറാം, ദുര്‍ഗ കൃഷ്ണ, പേളി മാണി, തുടങ്ങി നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. എന്തായാലും പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയ താരത്തിന്റെ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞു.

sunny wayn's wishes to his wife post viral in social media

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES