Latest News

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ദീപാവലി ആഘോഷിച്ച് സണ്ണി ലിയോണ്‍; സ്വര്‍ണനിറത്തിലുള്ള ലെഹങ്കയില്‍ സണ്ണിയും മകളും; അതേ നിറത്തില്‍ കുര്‍ത്തയണിഞ്ഞ് വെബ്ബറും ആണ്‍മക്കളും; താരകുടുംബത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

Malayalilife
ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ദീപാവലി ആഘോഷിച്ച് സണ്ണി ലിയോണ്‍; സ്വര്‍ണനിറത്തിലുള്ള ലെഹങ്കയില്‍ സണ്ണിയും മകളും; അതേ നിറത്തില്‍ കുര്‍ത്തയണിഞ്ഞ് വെബ്ബറും ആണ്‍മക്കളും; താരകുടുംബത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

ദീപാവലി ബോളിവുഡ് ആഘോഷമാക്കുകയായിരുന്നു. അമിതാ ബച്ചന്റെ വീട്ടില്‍ നടന്ന ദീപാവലി ആഘോഷത്തില്‍ നിരവധി താരങ്ങളാണ് അതിഥികളായി എത്തി ചേര്‍ന്നത്. മലയാളത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാനും ബച്ചന്റെ വീട്ടിലെത്തിയതും വലിയ വാര്‍ത്തയായിരുന്നു. ബച്ചന്റെ വീട്ടിലെ താരസമ്പന്നമായ ദീപാവലി ആഘോഷത്തിന് പിന്നാലെ ദീപാവലി ആഘോഷചിത്രങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിന്റെ പ്രിയതാരം സണ്ണി ലിയോണ്‍.  

sunny leone

സണ്ണി ലിയോണും ഭര്‍ത്താവ് വെബ്ബറും കുടുംബവും അടങ്ങുന്ന ആഘോഷചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. സ്വര്‍ണനിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് സണ്ണിയും കുടുംബവും എത്തുന്നത്.

sunny leone

സ്വര്‍ണനിറത്തിലുള്ള ലെഹങ്ക സണ്ണിയും മകളും ധരിക്കുമ്പോള്‍ അതേ നിറത്തിലുള്ള കുര്‍ത്തയും വെള്ള പാന്റ്‌സുമാണ് ഡാനിയലിന്റെയും ആണ്‍മക്കളുടേയും വേഷം. ഇത്തവണ മുംബൈയിലായിരകുന്നു താരകുടുംബത്തിന്റെ ദീപാവലി ആഘോഷം. സിനിമാമേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളും ആരാധകരും നടിയ്ക്ക് ആശംസകളറിയിച്ചിട്ടുണ്ട്.

sunny Leon deevali celebration pics viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES