നടനും മുന്‍ കേന്ദ്ര സഹാമാന്ത്രിയുമായ അംബരീഷിന്റെ മരണാനന്തരം നടത്തിയ പൂജയില്‍ പഴങ്ങള്‍, പൂക്കള്‍ തുടങ്ങിയവയ്ക്കൊപ്പം മദ്യക്കുപ്പിയും സിഗരറ്റും ലൈറ്ററും ബലിയായി സമ്മാനിച്ച് നടി സുമലത. കുടുംബക്കാര്‍ അംബരീഷിന് വേണ്ടി നടത്തിയ പ്രത്യേക പൂജയിലാണ് സോഷ്യല്‍ മീഡിയെ അമ്പരപ്പിച്ച് മരണാനന്തര ചടങ്ങുകള്‍ ഒരുക്കിയത്.
സാധാരണ ഹൈന്ദവ ആചാര പ്രകാരം നടത്താറുള്ള ബലി ചടങ്ങുകളില്‍ ഇലയിട്ട് ഊണ് വിളമ്പുന്ന ചടങ്ങാണ് മലയാളികള്‍ക്കുള്ളത്. ചിലര്‍ കപ്പയും ധാന്യങ്ങളും ബലിതര്‍പ്പണത്തിനായി നല്‍കാറുണ്ട്. എന്നാല്‍ മദ്യകുപ്പിയും സിഗററ്റും ലൈറ്ററും ബലിതര്‍പ്പണത്തിമായി നല്‍കിയ കാഴ്ചകണ്ട് സോഷ്യല്‍ മീഡിയയും കിളി പോയി നില്‍ക്കുകയാണ്. യുവാക്കളെല്ലാം കട്ടസപ്പോര്‍ട്ടുമായി സുമലതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ മറ്റൊരു വിഭാഗം കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
തെലുങ്ക് ആചാര പ്രകാരം നടത്തിയ ഈ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ വിമര്‍ശനം ശക്തമാകുകയാണ്.എണ്‍പതുകളില്‍ മലയാളത്തില്‍ സജീവമായിരുന്ന നടി സുമലതയാണ് അംബരീഷിന്റെ ഭാര്യ. ചടങ്ങില്‍ മദ്യക്കുപ്പി വയ്ക്കുന്നത് എല്ലാ സ്ഥലങ്ങളിലെയും സംസ്‌കാരത്തിന് ചേരില്ലെന്നും, ഇത് തെറ്റാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി നടത്തുന്ന പൂജയില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളും മറ്റും വയ്ക്കുന്ന പതിവുണ്ട്. ആ രീതിയാണ് ഇവിടെയും പിന്തുടര്‍ന്നിരിക്കുന്നതെന്ന് മറ്റു ചിലരും വാദിക്കുന്നുണ്ട്.