സിനിമയോട് വിട പറഞ്ഞ ശേഷവും പഴയ കാല നടികൾ ഏറ്റവുമധികം ഇപ്പോൾ തിളങ്ങുന്നത് സമൂഹ മാധ്യമത്തിലാണ്. നൃത്തവും സ്‌റ്റേജ് ഷോകളുമായി മുന്നോട്ട് പോകുന്ന താരങ്ങളെ ഇതു കഴിഞ്ഞാൽ ആരാധകർ തേടിയെത്തുന്നത് ഫേസ്‌ബുക്കും ഇൻസ്റ്റാഗ്രാമും അടക്കമുള്ള സമൂഹ മാധ്യമത്തിലാണ്. പണ്ട് സിനിമയിലുണ്ടായിരുന്നത് പോലെ തന്നെ ആരാധകർ താരങ്ങളെ സ്‌നേഹിക്കുന്നു എന്നതിന് തെളിവാണിത്. അതിനുള്ള ഉത്തമ ഉദാഹരണമാണ് നടി സുചിത്രയുടെ ചിത്രം ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്ന സംഭവം.
സിനിമയിൽ ഉണ്ടായിരുന്നതിനേക്കാൾ സുന്ദരിയായിട്ടാണ് ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുന്നത്. തൂവെള്ള സാരിയിൽ മോഡേൺ സ്‌റ്റൈൽ മാലയുമായി പോസ് ചെയ്ത് നിൽക്കുന്ന താരത്തിന്റെ ചിത്രത്തിന് ആരാധകർ കമന്റ് പെരുമഴയാണ് നൽകിയത്.
ഇൻസ്റ്റാഗ്രാം തുറന്നു കഴിഞ്ഞാൽ ഈ ഫോട്ടോ മാത്രമേ എങ്ങും കാണാനുള്ളൂ എന്നാണ് ഇൻസ്റ്റ യൂസേഴ്‌സ് പറയുന്നത്. തൂവെള്ള കോട്ടൺ സാരിയിൽ താരം അതീവ സുന്ദരി ആയിരിക്കുന്നു എന്ന് മാത്രമേ എല്ലാവർക്കും പറയാനുള്ളു. കല്യാണം കഴിഞ്ഞ് സിനിമയിൽ നിന്ന് വിടപറഞ്ഞ സുചിത്ര അമേരിക്കയിലെ ഡാലസിലാണ് താമസിക്കുന്നത്. സിനിമയിൽ സജീവമല്ലെങ്കിലും നൃത്ത പരിപാടികളിലും അവാർഡ് വേദികളിലുമൊക്കെ താരത്തെ കാണാറുണ്ട്. 1978-ൽ പുറത്തിറങ്ങിയ 'ആരവം' എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് നടി സുചിത്ര മുരളി വെള്ളിത്തിരയിലെത്തുന്നത്.
ജോഷി സംവിധാനം ചെയ്തു ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ 'നമ്പർ 20 മദ്രാസ് മെയിൽ' എന്ന ചിത്രത്തിലൂടെയാണ് സുചിത്ര നായികയായി തുടക്കം കുറിച്ചത്. അമേരിക്കയിൽ നൃത്തവിദ്യാലയം നടത്തിവരുന്നുണ്ട് സുചിത്ര. പതിനഞ്ചു വർഷത്തോളമായി സിനിമയിൽ നിന്നും മാറി നിൽകുക ആണെങ്കിലും ഇന്നും സുചിത്രയോട് ആരാധകർ ചോദിക്കുന്നത് എന്നാണ് മടങ്ങി വരവ് എന്നാണ്.