Latest News

സിനിമയോടുള്ള അതിയായ അഭിനിവേശം കൊണ്ട് പയ്യന്നൂരില്‍ നിന്നും കൊച്ചിയിലേക്ക് വണ്ടികയറി; തോറ്റുപിന്മാറാന്‍ തയാറല്ലെന്ന നിശ്ചയദാര്‍ഢ്യവും കൈമുതലാക്കിയ ഈ ചെറുപ്പക്കാരന് ജീവിതത്തിന്റെ പുതിയ വഴിത്തിരിവില്‍; നായകനാകുന്ന സുബിഷ് സുധിക്ക് ആശംസകള്‍ നേര്‍ന്ന് ലാല്‍ ജോസ് കുറിച്ചത്

Malayalilife
 സിനിമയോടുള്ള അതിയായ അഭിനിവേശം കൊണ്ട് പയ്യന്നൂരില്‍ നിന്നും കൊച്ചിയിലേക്ക് വണ്ടികയറി; തോറ്റുപിന്മാറാന്‍ തയാറല്ലെന്ന നിശ്ചയദാര്‍ഢ്യവും കൈമുതലാക്കിയ ഈ ചെറുപ്പക്കാരന് ജീവിതത്തിന്റെ പുതിയ വഴിത്തിരിവില്‍; നായകനാകുന്ന സുബിഷ് സുധിക്ക് ആശംസകള്‍ നേര്‍ന്ന് ലാല്‍ ജോസ് കുറിച്ചത്

ലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടന്‍ സുബീഷ് സുധി നായകനാകുന്നു. സംവിധായകന്‍ ലാല്‍ ജോസാണ് ഇക്കാര്യം പങ്കുവെച്ചത്. സിനിമയിലെത്തി പതിനാറ് വര്‍ഷം പിന്നിടുമ്പോഴാണ് നടനെ തേടി ആദ്യത്തെ നായക വേഷം എത്തുന്നത്.നിസാം റാവുത്തറിന്റെ കഥയിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് പൊതുവാള്‍, രഞ്ജിത്ത് ടി വി എന്നിവര്‍ ചേര്‍ന്നാണ്.

2006ല്‍ 'ക്ലാസ്‌മേറ്റ്സ്' എന്ന സിനിമയിലൂടെ സുബീഷ് സുധിയെ പരിചയപ്പെടുത്തിയ സംവിധായകന്‍ ലാല്‍ജോസാണ് ഫേസ്ബുക്കിലൂടെ  ആണ് വാര്‍ത്ത പുറത്തുവിട്ടത്.സുബീഷിന്റെ ജീവിതത്തിലെ നിര്‍ണായകമായ വഴിത്തിരിവില്‍ എല്ലാവിധ ആശംസകളും നേരുന്നുവെന്ന് സംവിധായകന്‍ കുറിച്ചു.


ലാല്‍ ജോസിന്റെ ഫേസ്ബുക്ക് കുറിപ്പ്

''സുബീഷ് സുധിയെന്ന അഭിനയമോഹിയായ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത് 2006ലാണ്. ക്ലാസ്‌മേറ്റ്സ് എന്ന എന്റെ സിനിമയില്‍ ഒരു ചെറിയ കഥാപാത്രത്തെ സുബീഷ് അവതരിപ്പിച്ചു. സിനിമയോടുള്ള അതിയായ അഭിനിവേശം കൊണ്ട് പയ്യന്നൂരില്‍ നിന്നും കൊച്ചിയിലേക്ക് വണ്ടികയറിയ ആളായിരുന്നു സുബീഷ്. പിന്നീട് മലയാളത്തില്‍ പല സംവിധായകരുടെ സിനിമകളില്‍ സുബീഷ് ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. സിനിമയിലേക്ക് പ്രവേശിച്ച് 16 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവിലെത്തി നില്‍ക്കുകയാണ് സുബീഷ്. സുബീഷ് ആദ്യമായൊരു ചിത്രത്തില്‍ നായകവേഷത്തിലെത്തുകയാണ്. സുബീഷിനെ മലയാളസിനിമയിലേക്ക് കൈപിടിച്ചുകയറ്റാന്‍ സാധിച്ച വ്യക്തിയെന്ന നിലയില്‍ ഈ വേളയില്‍ ഏറ്റവും സന്തോഷിക്കുന്നതും ഞാന്‍ തന്നെയാവും.

നിസാം റാവുത്തറിന്റെ കഥയിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് പൊതുവാള്‍, രഞ്ജിത്ത് ടി.വി എന്നിവര്‍ ചേര്‍ന്നാണ്. കൂടുതല്‍ വിവരങ്ങള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പിന്നീട് പുറത്തുവിടുന്നതായിരിക്കും. സിനിമയോടുള്ള അഭിനിവേശവും തോറ്റുപിന്മാറാന്‍ തയാറല്ലെന്ന നിശ്ചയദാര്‍ഢ്യവും കൈമുതലാക്കിയ ഈ ചെറുപ്പക്കാരന് ജീവിതത്തിന്റെ പുതിയ വഴിത്തിരിവില്‍ എല്ലാവിധ സ്‌നേഹവും ആശംസകളും നേരുന്നു

 

subheesh sudhi will play a lead role

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES