Latest News

സുബീഷ് സുധി നായകനാവുന്ന ചിത്രം; ഷൂട്ടിങ് കാഞ്ഞങ്ങാട് തുടങ്ങി; പൂജ സ്വിച്ചോൺ കർമ്മം കാസർകോട് തുരുത്തി നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിൽ വെച്ച് നടന്നു

Malayalilife
സുബീഷ് സുധി നായകനാവുന്ന ചിത്രം; ഷൂട്ടിങ് കാഞ്ഞങ്ങാട് തുടങ്ങി; പൂജ സ്വിച്ചോൺ കർമ്മം കാസർകോട് തുരുത്തി നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിൽ വെച്ച് നടന്നു

സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം റാവുത്തർ,ടി വി രഞ്ജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ സ്വിച്ചോൺ കർമ്മം കാസർകോട്,തുരുത്തി നിലമംഗലത്ത് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഹാളിൽ വെച്ച് നടന്നു. കാസർകോട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം വി ബാലകൃഷ്ണൻ മാസ്റ്റർ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ പ്രശസ്ത സംവിധായകൻ ലാൽ ജോസ് ആദ്യ ക്ലാപ്പടിച്ചു.
ടി ഐ മധുസൂദനൻ പയ്യന്നൂർ എം എൽ എ, എം വിജിൻ കല്ല്യാശ്ശേരി എം എൽ എ, പ്രമീള ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ്, ടി വി രാജേഷ്,കെ വി സുധാകരൻ, റിജിൽ മാക്കുറ്റി,പി സന്തോഷ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

ഗൗരി ജി കിഷൻ,ലാൽ ജോസ്, വിനീത് വാസുദേവ്,അജു വർഗീസ്,ജാഫർ ഇടുക്കി,ഗോകുൽ എന്നിവരാണ് മറ്റു താരങ്ങൾ. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗനാഥൻ,ടി വി കൃഷ്ണൻ തുരുത്തി,കെ സി രഘുനാഥ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ നിർവ്വഹിക്കുന്നു. നിസാം റാവുത്തർ തിരക്കഥ,സംഭാഷണമെഴുതുന്നു.സംഗീതം-അജ്മൽ ഹസ്ബുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നാഗരാജ്, പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ
കല-ഷാജി മുകുന്ദ്, മേക്കപ്പ്-റോണക്സ് സേവ്യർ,വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-അജി മസ്ക്കറ്റ്,പരസ്യക്കല-യെല്ലൊ ടൂത്ത്സ്, എഡിറ്റർ-ജിതിൻ ഡി കെ,ക്രിയേറ്റീവ് ഡയറക്ടർ-രഘുരാമവർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-എം എസ് നിതിൻ, അസോസിയേറ്റ് ഡയറക്ടർ-അരുൺ പി എസ്, അസിസ്റ്റന്റ് ഡയറക്ടർ-ശ്യാം,അരുൺ,അഖിൽ, ഫിനാൻസ് കൺട്രോളർ-വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-വിവേക്,പി ആർ ഒ- എ എസ് ദിനേശ്.

Subhish Sudhi starrer film started rolling in Kanhangad

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES