സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ ഈ വര്‍ഷത്തെ മാധ്യമ അവാര്‍ഡുകള്‍ തന്നെയായിരുന്നു ശ്രദ്ധേയമായത്. മികച്ച വാര്‍ത്താ അവതാരകന്‍ ഇന്‍ര്‍വ്യൂവര്‍ പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ടിവിലിലെ അഭിലാഷും മീഡിയാ വണിലെ ഹര്‍ഷനും ചേര്‍ന്ന് പങ്കിട്ടപ്പോള്‍ മികച്ച ഇന്‍വസ്റ്റി ഗേറ്റിവ് ജേര്‍ണലിസ്റ്റിനുള്ള അവാര്‍ഡ് നേടിയത് ഫഹദി ഫാസിലിനെ കോടതി കയറ്റിയ മാതൃഭൂമിയുടെ റിപ്പോര്‍ട്ടറാണ്
വ്യത്യസ്തമായ അവതരണ മികവ് കൊണ്ടും അഭിമുഖങ്ങളില്‍ കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളും സമ്മാനിച്ച റിപ്പോര്‍ട്ടര്‍ ചാനലിലെ അഭിലാഷിനും മീഡിയാ വണ്ണിലെ ഹര്‍ഷനും ചേര്‍ന്നാണ് മികച്ച അവതാരകര്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത്. ക്ലോസ് എന്‍കൗണ്ടറിലെ അവതരണമികവിനാണ് പുരസ്‌കാരം അഭിലാഷിനെ തേടിയെത്തിയത്. മീഡിയാ വണ്‍ ചാനലില്‍ അവതരിപ്പിച്ച മീഡിയാ സമ്മിറ്റ് എന്ന ശ്രദ്ധേയ പരിപാടിയാണ് ഹര്‍ഷന് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. മികച്ച അവതാരികക്കുള്ള പുരസ്‌കാരം മനോരമ ചാനലിലെ നിഷ പുരുഷോത്തമന്‍ ഏറ്റുവാങ്ങി.
ഇന്‍വസ്റ്റി ഗേറ്റിങ് ജേര്‍ണലിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം തേടിയെത്തിയത് മാതൃഭുമി ചാനലിലെ ബിജു പങ്കജിനാണ്. ഫഹദ് ഫാസിലടക്കമുള്ള താരങ്ങളുടെ ടാക്‌സ് വെട്ടിച്ചുള്ള കാര്‍ വാര്‍ത്തയാക്കിയ റിപ്പോര്‍ട്ടും പ്രേത്യേക ജൂറി പരിഗണിച്ചു. വി.വി. ഐപി തട്ടിപ്പുകാര്‍ എന്ന റിപ്പോര്‍ട്ടിലൂടെയാണ് മലയാളത്തിലെ സിനിമാ താരങ്ങള്‍ ഗോവ രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ ഉപയോഗിച്ച് നികുതി വെട്ടിച്ച വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്. സയന്‍സ് റിപ്പോര്‍ട്ടിങിനുമുള്ള അവാര്‍ഡും ബിജു പങ്കജ് തന്നെയാണ് ഏറ്റുവാങ്ങിയത്.
മികച്ച കോമ്പിയറിനുള്ള പുരസ്‌കാരം അമൃത ടിവിയിലെ കഥയല്ലിത് ജീവിതം പരിപാടിയിലൂടെ വിധുബാലയും അര്‍ഹത നേടി. മനോരമ ചാനലില്‍ സംപ്രേക്ഷണം ചെയ്ത മഴ ഒച്ച് എന്ന പരിപാടിയിലൂടെ മികച്ച ന്യൂസ് ക്യാമാറാ മാനുള്ള പുരസ്‌കാരം സന്തോഷ് എസ് പിള്ളയും ഏറ്റുവാങ്ങി. മികച്ച എഡ്യുക്കേഷണല്‍ ആങ്കര്‍ പുരസ്‌കാരം പാര്‍വതി കുരിയാക്കോസിനും മികച്ച എഡ്യൂക്കേഷണല്‍ പ്രോഗ്രാമിനുള്ള പരുസ്‌കാരം മനോരമ ചാനലിലെ കാര്‍ത്തിക തമ്പാനും സ്വീകരിച്ചു. മികച്ച നിര്‍മാണത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹത നേടിയത് റിപ്പോര്‍ട്ടര്‍ ചാനലിലെ ഷെമിന്‍ സൈയ്തുവാണ്. നക്ഷത്രപ്പിറവി ംഎന്ന ടി.വി ഷോയ്ക്കാണ് പുരസ്‌കാരം നേടിയത്.