മലയാള തനിമ തുളുമ്പുന്ന ഒരു മലയാളി പെണ്‍കുട്ടിയാണ് ശിവദാ നായര്‍. കയ്യിലൊതുങ്ങുന്ന ചിത്രങ്ങളാണ് താരത്തിനെത്തായി ഉള്ളതെങ്കിലും എല്ലാം മികച്ചതാണ്. അഭിനയിച്ച സിനിമകളില്‍ ഒക്കെ തന്നെ തിളങ്ങാന്‍ താരത്തിന് സാധിച്ചു. 'സു സു സുധി വാത്മീകം', 'ഇടി', 'ലൂസിഫര്‍' എന്നീ സിനിമകളിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ശിവദ. ആദ്യ കാലങ്ങളില്‍ ആല്‍ബം ഗാനങ്ങളിലൂടെ ശ്രദ്ധേയയായ നടി പിന്നീട് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നായികയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഏതൊരു താരത്തിനെ പോലെയും ചെറിയ ചെറിയ രീതിയില്‍ അഭിനയം തുടങ്ങിയാണ് ഇതുവരെ താരം എത്തി നില്‍ക്കുന്നത്. ബോള്‍ഡ് ആയിട്ടുള്ള വേഷങ്ങള്‍ ചെയ്യാനും ഒരു പാവം കുട്ടിയുടെ വേഷം ചെയ്യാനും അനായാസേന ശിവദയ്ക്ക് സാധിക്കും.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ശിവദ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ നടന്‍ വിനീതമായി തനിക്കുള്ള മുന്‍പരിചയവും സംഭവിച്ച കാര്യങ്ങളുമാണ് തുറന്ന് പറയുന്നത്. വിനീതിനൊപ്പം ആല്‍ബത്തില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തതിനെ കുറിച്ച് മനസ് തുറക്കുകയാണ് നടി. ഇന്റിമേറ്റ് സീനിലൊന്നും അഭിനയിക്കാന്‍ പറ്റില്ലെന്ന വാശിയിലായിരുന്നു ഞാന്ര്‍. അന്നദ്ദേഹം പറഞ്ഞ രസകരമായ സംഭവങ്ങളുമാണ് നടി പരിപാടിയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
താരത്തിന്റെ വാക്കുകള്‍ ഇങനെ.. 'വിനീത് കുമാര്‍ ആണ് മഴ എന്ന ആല്‍ബത്തിന്റെ ഡയറക്ടര്‍ എന്ന് പറഞ്ഞാണ് ശിവദ സംസാരിച്ച് തുടങ്ങുന്നത്. ഞാനാദ്യം വിനീതേട്ടനെ കാണുന്നത് ഓഡിഷന്റെ അന്നാണ്. ഞാനന്ന് കാണുമ്പോള്‍ സ്പ്രിങ് പോലത്തെ മുടിയും പൂച്ചക്കണ്ണുമൊക്കെയുള്ള ഒരാള്‍. കറുത്ത നിറമുള്ള പാന്റും ടീഷര്‍ട്ടുമൊക്കെയിട്ട് നില്‍ക്കുകയാണ്. ആളെ കണ്ടിട്ടുണ്ടെങ്കിലും എന്റെ മനസില്‍ ഈയൊരു ലുക്ക് ആയിരുന്നില്ല. ഓഡിഷന്‍ ചെയ്തിട്ട് എന്നെ സെലക്ട് ചെയ്തു. എന്നിട്ട് വിനീതേട്ടന്റെ നാടായ കണ്ണൂരില്‍ തന്നെയായിരുന്നു ചിത്രീകരണം.
മഴ പാട്ടില്‍ ഒരു സീനുണ്ട്. ഹീറോ എന്നെ കൈയ്യില്‍ പിടിച്ചിട്ട് ചെറുതായിട്ടൊന്ന് കെട്ടിപ്പിടിക്കും. കാര്യമായി വേറെ സീനൊന്നുമില്ല. അതിന്റെ എഡിറ്റിങ്ങ് നടക്കുന്നതിനിടയില്‍ എന്നെ വിളിച്ച് സീനിനെ പറ്റി പറയും. അതുപോലെ പാട്ടില്‍ നായകന്റെ മടിയിലിരിക്കുന്ന ഒരു സീനുണ്ട്. അത് ചെയ്യാന്‍ പറഞ്ഞപ്പോള്‍ അയ്യോ എന്നെ കൊണ്ട് അതൊന്നും പറ്റില്ല. ഞാനൊരിക്കലും ചെയ്യില്ല, നായകനെ തൊടാനും പിടിക്കാനുമൊന്നും എനിക്ക് പറ്റില്ലെന്ന് തന്നെ പറഞ്ഞു. അന്ന് എന്റെ അമ്മയും കൂടെയുണ്ട്.
ഇന്ന് നീ ഈ സീന്‍ ചെയ്യാതെ പിന്നീട് വല്ല സിനിമയിലും അഭിനയിക്കാന്‍ പോയിട്ട് കെട്ടിപ്പിടിക്കുകയോ ഉമ്മ കൊടുക്കുകയോ ചെയ്താല്‍ ഞാന്‍ അന്ന് വന്ന് നിന്നെ തല്ലുമെന്ന്', വിനീതേട്ടന്‍ പറഞ്ഞിരുന്നു. അന്നദ്ദേഹം അമ്മയുടെ മുന്നില്‍ വച്ചാണ് ഇക്കാര്യം പറയുന്നത്. അത് കഴിഞ്ഞുള്ള പടത്തിലെല്ലാം കെട്ടിപ്പിടിക്കലും ഉമ്മ കൊടുക്കലുമൊക്കെയുണ്ടെന്ന് ശിവദ പറയുന്നു. മഴ പാട്ടില്‍ അഭിനയിച്ചത് സുധി എന്ന് പറയുന്നൊരു ചേട്ടനാണ്. ശരിക്കും രണ്ടാളും രണ്ട് അതിര്‍ത്തിയില്‍ നിന്നിട്ടാണ് അതില്‍ കെട്ടിപ്പിടിക്കുന്ന സീനൊക്കെ എടുത്തിരിക്കുന്നത്. തൊട്ടും തൊടാതെയുമൊക്കെയായിട്ടാണ് അന്നഭിനയിച്ചത്. ഇന്നത് കാണുമ്പോള്‍ ചമ്മലാണ് തോന്നുന്നതെന്ന്', നടി പറയുന്നു. ആ സമയത്താണ് വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമ റിലീസിനെത്തുന്നത്. ആ സിനിമ കണ്ടിട്ട് തൃഷയ്ക്കോ എങ്ങനെയാണ് ചെയ്തേക്കുന്നതെന്ന് നീ കണ്ട് പഠിക്ക്, എന്നൊക്കെ പുള്ളി എന്നോട് പറഞ്ഞിരുന്നതായി ശിവദ വ്യക്തമാക്കുന്നു. മാത്രമല്ല വിനീതേട്ടന്‍ ഇപ്പോഴും എനിക്കൊരു ഏട്ടന്റെ സ്ഥാനത്തുള്ള ആളാണ്. അമ്മയ്ക്കൊക്കെ ഇപ്പോഴും വലിയ ഇഷ്ടമാണ്. ഇടയ്ക്ക് ഞാന്‍ വിളിച്ചിട്ട് ഇപ്പോള്‍ കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കുകയുമൊക്കെ ചെയ്യുന്നതിനെ പറ്റി പുള്ളിയോട് സംസാരിക്കാറുണ്ടെന്നും ശിവദ പറയുന്നു.