Latest News

ആദ്യ കാലങ്ങളില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ അറിയുമായിരുന്നുളളു; ഓഫിഡിയോഫോബിയ എന്ന തന്റെ അസുഖത്തെക്കുറിച്ച് നടി ശ്രുതി ഹാസന്‍

Malayalilife
ആദ്യ കാലങ്ങളില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ അറിയുമായിരുന്നുളളു; ഓഫിഡിയോഫോബിയ എന്ന തന്റെ അസുഖത്തെക്കുറിച്ച് നടി ശ്രുതി ഹാസന്‍

ഗായികയായി എത്തി നടിയായി മാറിയ ആളാണ് ശ്രുതി ഹാസന്‍.  പിന്നണി ഗായികയായി കരിയര്‍ ആരംഭിച്ച താരം പിന്നീട് നായികയായി ഉയരുകയായിരുന്നു. നിരവധി ആരാധകരാണ് താ രത്തിന് ഉളളത്. 2000 ല്‍ പുറത്തിറങ്ങിയ ഹേയ് റാം എന്ന ചിത്രത്തിലൂടെയാണ് ശ്രുതി വെള്ളിത്തിരയില്‍ എത്തുന്നത്. ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പിലൂടെ തന്നെയാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റവും. പിന്നീട് തെന്നിന്ത്യയിലും ബോളിവുഡിലും നടി സജീവമാകുകയായിരുന്നു. ചെറിയ സമയത്തിനുള്ളില്‍ തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ സൂപ്പര്‍
താരങ്ങളോടൊപ്പം അഭിനയിക്കാന്‍ താരത്തിന് കഴിഞ്ഞു.   

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും തെന്നിന്ത്യന്‍ സിനിമ കോളങ്ങളിലും വൈറലാകുന്നത് നടിയുടെ അസുഖത്തെ കുറിച്ചാണ്. നേരത്തെ തന്നെ താരത്തിന്റെ ഓഫിഡിയോഫോബിയ എന്ന രോഗത്തെ കുറിച്ച് പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ശ്രുതി തന്നെ ഈ പ്രശ്‌നത്തെ കുറിച്ച് തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. താന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായിട്ടാണ് താരം ഓഫിഡിയോഫോബിയെ കാണുന്നത്. ഈ പ്രശ്‌നത്തെ കുറിച്ച് ശ്രുതി ഹാസന്‍ പറയുന്നത് ഇങ്ങനെയാണ്. തന്റെ ഈ അവസ്ഥ വിവരിച്ച് കൊണ്ട് നേരത്തെ തന്നെ വിദഗ്ധനെ കണ്ടിരുന്നു. എന്നാല്‍ ഈ അവസ്ഥയ്ക്ക് മാറ്റമൊന്നും ഉണ്ടായില്ല. പിന്നീട് ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയിലേയ്ക്ക് പോലും കാര്യങ്ങള്‍ എത്തിപ്പെട്ടിരുന്നു. പാമ്പ്, പല്ലി തുടങ്ങയ ജന്തുക്കളോടുള്ള ഭയമാണ് ഇതിന് കാരണം. നിറയെ പാമ്പുകളുള്ള സിനിമ കിട്ടുമോ എന്ന് വരെ ഇപ്പോള്‍ ഞാന്‍ ഭയപ്പെടുന്നു എന്ന് ശ്രുതി ഹാസന്‍ പറയുന്നു ആദ്യ കാലങ്ങളില്‍ തന്റെ സുഹൃത്തുക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും മാത്രമേ ഈ പ്രശ്‌നം അറിയാമായിരുന്നുളളൂ എന്നും ശ്രുതി പറയുന്നു. ലോക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ തന്നെ വിദേശത്ത് നിന്ന നാട്ടിലെത്തിയ  താരം ക്വാറന്റൈയിനില്‍ പോയിരുന്നു. നിരവധി താരങ്ങള്‍ക്ക് ഇത്തരത്തില്‍ പലതിനോടും ഭയമുണ്ട്.ബോളിവുഡ് താര റാണി ദീപിക പദുകോണിനും പാമ്പുകളെ ഏറെ ഭയമാണ്. ഇത് മാറ്റാന്‍ ശ്രമിച്ചെങ്കിലും മാറിയിട്ടില്ല എന്നാണ് താരവും പറയുന്നത്. നിരവധി താരങ്ങള്‍ ഒഫിഡിയോഫോബിയ എന്ന് അവസ്ഥയിലൂടെ കടന്ന് പോകുന്നുണ്ട്. പാമ്പിനെ പോലെ തന്നെ കാക്കകളേയും കുതിരകളേയും ഭയപ്പെടുന്ന താരങ്ങളുണ്ട്. പ്രിയങ്ക ചോപ്ര, ഷാരൂഖ് ഖാന്‍ ണ്‍എന്നീ താരങ്ങള്‍ക്ക് കുതിരകളെ പേടിയാണത്രെ. രണ്‍ബീര്‍ കപൂര്‍ കാക്കകളെ ഭയപ്പെടുന്നുണ്ട്.

Read more topics: # sruthi hasan about ophidiophobia
sruthi hasan about ophidiophobia

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES