1986 എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ശ്രിന്ദ. മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍, 22 ഫീമെയില്‍ കോട്ടയം, കുഞ്ഞിരാമായണം, ആട് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനും ഈ നടിക്കായി. മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍, 22 ഫീമെയില്‍ കോട്ടയം, കുഞ്ഞിരാമായണം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രിന്ദ തിളങ്ങി. 1983 എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ ഭാര്യയായി വന്ന ശ്രിന്ദ വേറിട്ട അഭിനയ ശൈലികൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വിവാഹശേഷം അഭിനയരംഗത്തേക്ക് എത്തിയ നടിമാരില്‍ ഒരാള്‍ കൂടിയായിരുന്നു ശ്രിന്ദ. 19 വയസിലായിരുന്നു ശ്രിന്ദയുടെ ആദ്യ വിവാഹം. അധികം വൈകാതെ കുഞ്ഞും പിറന്നു. കുഞ്ഞിന് വേണ്ടി പലതും സഹിച്ചു. പിന്നീട് ഡിവോഴ്‌സായ ശേഷമാണ് ശ്രിന്ദ സിനിമയില്‍ സജീവമായത്.വിവാഹമോചിതയായി പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം ശ്രിദ്ധയുടെ രണ്ടാം വിവാഹം ചെയ്തു. യുവ സംവിധായകന്‍ സിജു എസ്. ബാവയെയാണ് ശ്രിന്ദ രണ്ടാം വിവാഹം കഴിച്ചത്. ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെയായി ശ്രിന്ദ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഗ്ലാമര്‍ ലുക്കിലും സ്‌റ്റൈലിഷ് വേഷങ്ങളിലുമെല്ലാം എത്തി താരം ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ ശ്രിന്ദയുടെ പുതിയൊരു ചിത്രമാണ് വൈറലായി മാറുന്നത്. വസ്ത്രധാരണം കൊണ്ടാണ് ശ്രിന്ദയുടെ ചിത്രം ശ്രദ്ധനേടുന്നത്.
മുണ്ടുടുത്താണ് ശ്രിന്ദ എത്തിയിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള മുണ്ടും ഗ്രേ ടീഷര്‍ട്ടുമാണ് താരത്തിന്റെ വേഷം. കടക്കരയില്‍ നില്‍ക്കുകയാണ് ചിത്രത്തില്‍ ശ്രിന്ദ. ലോക സമുദ്ര ദിനത്തെ കുറിച്ചുള്ള പോസ്റ്റിലാണ് താരം ചിത്രം പങ്കുവച്ചത്. ഇതിനിടെ ചില ആരാധകര്‍ രസകരമായ കണ്ടെത്തലുകളുമായെത്തിയിട്ടുണ്ട്. ശ്രിന്ദ ധരിച്ചിരിക്കുന്ന ചുവന്ന മുണ്ട് ഷാജി പാപ്പന്റെ ആണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ആട് ഒരു ഭീകരജീവിയിലൂടെ പ്രശസ്തമായതാണ് ചുവന്ന മുണ്ട്. ചിത്രത്തില്‍ ശ്രിന്ദ അവതരിപ്പിച്ച കഥാപാത്രം ഷാജി പാപ്പന്റെ മാലയും എടുത്തു കൊണ്ട് പോകുന്നുണ്ട്. അക്കൂട്ടത്തില്‍ പാപ്പന്റെ മുണ്ടും എടുത്തോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയാണ് അവസാനം പുറത്തിറങ്ങിയ ശ്രിന്ദയുടെ ചിത്രം.