Latest News

ശ്രീശാന്തിന്റെ മകള്‍ എന്ത് സുന്ദരി..!! താരകുടുംബം സാന്‍വികയുടെ ജന്‍മദിനം ആഘോഷിച്ച കണ്ടോ..? ചിത്രങ്ങള്‍ വൈറല്‍..

Malayalilife
 ശ്രീശാന്തിന്റെ മകള്‍ എന്ത് സുന്ദരി..!! താരകുടുംബം സാന്‍വികയുടെ  ജന്‍മദിനം ആഘോഷിച്ച കണ്ടോ..? ചിത്രങ്ങള്‍ വൈറല്‍..

ലയാളത്തിലെ പോലെ ഹിന്ദി ബിഗ്‌ബോസും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമാണ്. മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് മത്സരിക്കുന്നുവെന്നാണ് സല്‍മാന്‍ഖാന്‍ അവതാരകനായ ബിഗ്‌ബോസിനെ ഏറെ ജനപ്രിയമാക്കിയത്. രണ്ടു മക്കളാണ് ശ്രീശാന്തിനു ഭുവനേശ്വരിക്കുമായി ഉളളത്. മകള്‍ ജനിച്ചപ്പോള്‍ തൊട്ട് കുഞ്ഞുങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ശ്രീശാന്ത് ആരാധകരോട് പങ്കുവയ്ക്കാറുണ്ട. സാന്‍വികയുടെ പിറന്നാള്‍ ആഘോഷചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. 

മലയാളത്തില്‍  ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ പരിപാടിയാണ് മോഹന്‍ലാല്‍ അവതാരകനായ ബിഗ്‌ബോസ്. മലയാളത്തിലെ പോലെ ഹിന്ദി ബിഗ്‌ബോസും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമാണ്. മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് മത്സരിക്കുന്നുവെന്നാണ് സല്‍മാന്‍ഖാന്‍ അവതാരകനായ ബിഗ്‌ബോസിനെ ഏറെ ജനപ്രിയമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലുണ്ടായിരുന്ന കാലത്ത് മികച്ച പ്രകടനങ്ങളിലൂടെ ജനപ്രീതി നേടിയ ശ്രീശാന്ത് ടെലിവിഷനിലൂടെ ജന മനസ്സുകള്‍ കീഴടക്കിയിരുന്നു. പല അവസരങ്ങളിലും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും സീസണ്‍ 12ലെ കരുത്തരായ മത്സരാര്‍ഥികളിലൊരാളായിരുന്നു ശ്രീശാന്ത്. 

 

ശ്രീശാന്തിന് രണ്ട് കുട്ടികളാണ്, സാന്‍വിക എന്ന സുന്ദരിക്കുട്ടിയും സൂര്യശ്രീ എന്ന മകനും. മകള്‍ ജനിച്ചപ്പോള്‍ തൊട്ട് കുഞ്ഞുങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ശ്രീശാന്ത് ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരിയും മക്കളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ മടിക്കാറില്ല. സാന്‍വികയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. പല നിറങ്ങള്‍ ഒരുമിപ്പിച്ച തിളങ്ങുന്ന മനോഹരമായ ഫ്രോക്കണിഞ്ഞ് സുന്ദരിയായാണ് സാന്‍വിക ചിത്രങ്ങളിലുളളത്. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഭുവനേശ്വരിയെ പോലെ ക്യൂട്ടാണ് സാന്‍വിക എന്നാണ് ചിത്രം കണ്ട ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് സാന്‍വികയ്ക്ക് ആശംസകളുമായി എത്തിയത്. ചിത്രങ്ങള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന വീഡിയോകളും പങ്കുവച്ചിട്ടുണ്ട്. 

മുന്‍പ് റാംപില്‍ സുന്ദരിയായി എത്തിയ സാന്‍വികയുടെ ചിത്രങ്ങളും ശ്രീശാന്ത് പങ്കുവച്ചിരുന്നു. ചുവന്ന ഫ്രോക്കിട്ട് റാമ്പില്‍ തിളങ്ങിയിരുന്നു സാന്‍വിക. സാന്‍വിയുടെ ക്യാറ്റ് വാക്കും ഫാഷനും കണ്ട് അച്ഛന്റെ മോളു തന്നെയാണെന്നാണ് ആരാധകര്‍ പറഞ്ഞത്. കുടുംബത്തോടൊപ്പമുളള ചിത്രങ്ങള്‍ ശ്രീശാന്തും ഭുവനേശ്വരിയും പങ്കുവയ്ക്കാറുണ്ട്. 

sreesanth daughter birthday celebration

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES