Latest News

'ല്യാഡി ശൂപ്പര്‍ ശുഡാപ്പി ശ്റ്റാര്‍'; നടി മഞ്ജു വാര്യര്‍ക്കെതിരെ അധിക്ഷേപ പോസ്റ്റുമായി ശ്രീജിത്ത് പണിക്കര്‍

Malayalilife
'ല്യാഡി ശൂപ്പര്‍ ശുഡാപ്പി ശ്റ്റാര്‍';  നടി മഞ്ജു വാര്യര്‍ക്കെതിരെ അധിക്ഷേപ പോസ്റ്റുമായി ശ്രീജിത്ത് പണിക്കര്‍

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ  താരമാണ് നടി മഞ്ജു  വാര്യർ. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. എന്നാൽ ഇപ്പോൾ നടിയെ  അധിക്ഷേപ പോസ്റ്റുമായി വലതുനിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത് എത്തിയിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റ് പിൻവലിച്ചതിനാണ് മഞ്ജുവിനെതിരെ അധിക്ഷേപവുമായി ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിലെത്തിയത്.

‘സിനിമയ്ക്ക് ആശംസാ പോസ്റ്റിടുക. സിനിമ ഇറങ്ങുമ്പോൾ പോസ്റ്റ് മുക്കുക. വേറൊരു പോസ്റ്റിൽ പൊങ്കാല ഏറ്റുവാങ്ങുക. ശേഷം ആ പോസ്റ്റും മുക്കുക. ഹൗ, നിലപാട്! ല്യാഡി ശൂപ്പർ ശുഡാപ്പി ശ്റ്റാർ,’ എന്നാണ് ശ്രീജിത്ത് കുറിച്ചത്. മേപ്പടിയാൻ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപായി മഞ്ജു വാര്യർ സിനിമക്ക് ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റ് പങ്കുവെച്ചിരുന്നു.  എന്നാൽ ശ്രീജിത്തിനെതിരെ കടുത്ത വിമർശനമാണ്  മഞ്ജുവിനെ അധിക്ഷേപിച്ചുള്ള പോസ്റ്റിൽ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. 

അതേസമയം  ഒരാൾ സംഘപരിവാർ ചിത്രത്തെയാണ് പ്രമോട്ട് ചെയ്തതെന്നറിഞ്ഞ് പിൻവലിക്കുന്നതിലും വലിയ നിലപാടില്ല എന്നാണ് കമന്റ് ചെയ്തത്.  മേപ്പടിയാൻ തിയേറ്ററുകളിൽ കഴിഞ്ഞ 14നാണ് റിലീസ് ചെയ്തത്. വിഷ്ണു മോഹൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് നിർമിച്ചിരിക്കുന്നത്. അഞ്ജു കുര്യൻ ആണ് മേപ്പടിയാനിലെ നായിക.

sreejith panicker post against manju warrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES