ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തിലൂടെ വിജയ്-തൃഷ കോംബോ വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഇപ്പോഴിതാ വിജയ്‌യും തൃഷയും വിമാന യാത്ര ചെയ്തതിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റ്.
'പെര്‍ഫക്റ്റ് കോംബിനേഷന്‍. ഞങ്ങളെ തെരഞ്ഞെടുത്തതിന് നന്ദി. നിങ്ങളുടെ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം', എന്നാണ് സ്പൈസ്‌ജെറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കുറിച്ചത്. 'കുരുവി' എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചത്.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമായ 'വാരിസാ'ണ് വിജയിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തില്‍ ശരത്കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വന്‍ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.