Latest News

കപ്പ് കേക്ക് ബിസിനസ്സുമായി മക്കള്‍; ചിത്രം പങ്കുവച്ച് നടി മധുബാല

Malayalilife
കപ്പ് കേക്ക് ബിസിനസ്സുമായി മക്കള്‍; ചിത്രം പങ്കുവച്ച് നടി മധുബാല

ടി മധുബാലയെ അത്രപെട്ടെന്ന് മലയാളികള്‍ക്ക് മറക്കാനാകില്ല. ഒറ്റയാള്‍ പട്ടാളം, യോദ്ധ എന്നോടീഷ്ടം കൂടാമോ തുടങ്ങി ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രമേ മധുബാല മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളുവെങ്കിലും റോജ എന്ന തമിഴ് ചിത്രവും ചിന്ന ചിന്ന ആസൈ എന്ന പാട്ടും ഇന്നും മൂളാത്ത മലയാളികള്‍ കാണില്ല. വിവാഹശേഷം മധുബാലയെ പിന്നീട് അധികം കണ്ടിട്ടില്ല. റോജയിലെ റോജ എന്ന കഥാപാത്രം നല്കിയ പ്രശസ്തി മധുവിന് ബോളിവുഡിലും ഇടം നേടി കൊടുത്തു. അരവിന്ദ് സ്വാമിയുടെ ഭാര്യയായിട്ടായിരുന്നു ഇതില്‍ മധു വേഷമിട്ടത്.മധുബാലയുടെ ആദ്യ ചിത്രം മമ്മൂട്ടിക്കൊപ്പം അഴകനായിരുന്നു. . അതിന് ശേഷം നിരവധി സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം മധുപാല അഭിനയിച്ചു. വിവാഹത്തിന് ശേഷം സിനിമ രംഗത്തോട് വിട പറഞ്ഞ മധു വീണ്ടും സജീവമാവുകയാണ്.

 ഇന്നും പ്രേക്ഷകര തന്നെ സ്നേഹിക്കുന്നുവെന്ന് അറിയുമ്പോള അതിയായ സന്തോഷമുണ്ടെന്നാണ് താരം പറയുന്നത്. ഇപ്പോള്‍ തന്റെ മക്കളുടെ വിശേഷം പങ്കുവച്ചാണ് എത്തിയിരിക്കുന്നത്. തന്റെ മക്കളുടെ കപ്പ് കേക്ക് ബിസിനസ്സിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കയാണ്. ട്വിറ്ററിലൂടെയാണ് താരം തന്റെ പെണ്‍മക്കളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്നത്.കിയ എന്നും അമേയ എന്നുമാണ് പെണ്‍മക്കളുടെ പേരുകള്‍. കപ്പ് കേക്ക് ബിസിനസ് നടത്തുകയാണ് മക്കള്‍. ഇരുവരും ഉണ്ടാക്കിയ കപ്പ് കേക്കിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 1999ലായിരുന്നു ബിസിനസുകാരന്‍ ആനന്ദ് ഷായുമായുള്ള മധുബാലയുടെ വിവാഹം നടന്നത്. ഇത്രയും വലിയ താരത്തിന്റെ മകളായിട്ടും അതിന്റെ ഒരു അഹങ്കാരവും കാണിക്കാത്ത താരപുത്രിക്കും ആരാധകര്‍ കയ്യടിക്കുന്നുണ്ട്. 

  തൊണ്ണൂറുകളില് തെന്നിന്ത്യന് സിനിമാലോകത്ത് നിറസാന്നിധ്യമായി മധു മാറി. മണിരത്നം സംവിധാനം ചെയ്ത റോജയിലും മലയാള ചിത്രം യോദ്ധയിലുമെല്ലാം നായികയായി മധുബാല തിളങ്ങി. ഒറ്റയാള് പട്ടാളം, എന്നോടിഷ്ടം കൂടാമോ, നീലഗിരി എന്നിവയാണ് മധുബാല നായികയായ മറ്റുമലയാള ചിത്രങ്ങള്‍. 1992ല്‍ പുറത്തിറങ്ങിയ റോജയായിരുന്നു മധുവിന്റെ കരിയറില് വഴിത്തിരിവായി മാറിയത്. 

south indian actress madhubala shares her daughters picture

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES