നടൻ രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്തിന്റെ വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങളായി. നടനും വ്യവസായിയുമായ വിശാഖൻ വണങ്കാമുടിയെയാണ് സൗന്ദര്യ രണ്ടാം വിവാഹം കഴിച്ചത്. വൈശാഖിന്റെയും രണ്ടാം വിവാഹമായിരുന്നു. ഇപ്പോൾ വിവാഹശേഷം താരങ്ങൾ ഹണിമൂൺ യാത്രയിലാണ്. മഞ്ഞ് പൊഴിയുന്ന ഐസ് ലാന്റാണ് ഇരുവരും മധുവിധുവിനായി തെരഞ്ഞൈടുത്തത്.
ഭർത്താവിനൊപ്പം ഐസ്ലാന്റിൽ മധുവിധു ആഘോഷിക്കുന്ന ചിത്രങ്ങൾ സൗന്ദര്യ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 15 നായിരുന്നു സൗന്ദര്യ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എങ്കിൽ തന്നേയും മകനെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും ചിത്രത്തിനോടൊപ്പം സൗന്ദര്യ കുറിച്ചു. എന്നാൽ അത് സോഷ്യൽമീഡിയയിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്. പുൽവാമ ഭീകരാക്രമണത്തിന്റെ ആഘാതത്തിൽ രാജ്യം നടുങ്ങി നിൽക്കേ ഇത്തരത്തിൽ ട്വീറ്റ് ചെയ്യാൻ എങ്ങനെ സാധിക്കുന്നുവെന്നാണ് സൗന്ദര്യയോട് അവർ ചോദിക്കുന്നത്.
ഭീകരാക്രമണത്തെ അപലപിച്ച് സിനിമാതാരങ്ങളടക്കം രംഗത്ത് വന്നപ്പോൾ സൗന്ദര്യ പ്രതികരിച്ചില്ലെന്നാണ് അവരുടെ പരാതി. രണ്ട് ദിവസത്തേക്കെങ്കിലും ഇത്തരം പോസ്റ്റുകൾ ഒഴിവാക്കണമെന്നും ചിലർ പറയുന്നു. ഇതിന് തൊട്ടുപിന്നാലെ കൊല്ലപ്പെട്ട ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സൗന്ദര്യ ട്വീറ്റ് ചെയ്തു.സൗന്ദര്യം വിശാഖനും ഒരുമച്ചു നിൽക്കുന്ന ചിത്രത്തിന് ആശംസ അറിയിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇവർക്ക് മനോഹരമായ ഒരു ജീവിതം ആശംസിക്കുകയും ചെയ്യുന്നുണ്ട്.
ഫെബ്രുവരി 11 ലീല പാലസിൽവെച്ചയായിരുന്നു സൗന്ദര്യയുടേയും നടനും ബിസിനസുകാരനുമായ വിശാഖന്റേയും വിവാഹം നടന്നത്. ഹിന്ദു ആചാരവിധി പ്രകാരമായിരുന്നു ഇവരുടെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്.