ഈ പുരസ്‌കാരം  എന്റെ ബാപ്പയ്ക്ക് സമര്‍പ്പിക്കുന്നു; പുരസ്‌കാര തിളക്കത്തില്‍ മനസ് തുറന്ന് സൗബിന്‍ ഷാഹിര്‍ 

Malayalilife
ഈ പുരസ്‌കാരം  എന്റെ ബാപ്പയ്ക്ക് സമര്‍പ്പിക്കുന്നു; പുരസ്‌കാര തിളക്കത്തില്‍ മനസ് തുറന്ന് സൗബിന്‍ ഷാഹിര്‍ 

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി സൗബിന്‍ ഷാഹിര്‍. സംസ്ഥാന അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മികച്ച നടനുളള പുരസ്‌കാരം നേടിയ സൗബിന്‍ വ്യക്തമാക്കി. സുഡാനി ടീമിന് നിരവധി അവാര്‍ഡുകള്‍ കിട്ടിയതില്‍ സന്തോഷം. ജയസൂര്യയ്ക്ക് മികച്ച നടനുളള അവാര്‍ഡ് കിട്ടിയതില്‍ സന്തോഷം. ഞാന്‍ മേരിക്കുട്ടിയില്‍ ജയസൂര്യയുടേത് നല്ല അഭിനയമായിരുന്നു. ഫാസില്‍ സാറിന്റെ അടുത്ത് അസിസ്റ്റന്റ് ഡയറക്ടറായി എന്നെ ചേര്‍ത്തത് ബാപ്പയായിരുന്നു. പുരസ്‌കാരം ബാപ്പയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും സൗബിന്‍ പറഞ്ഞു.

മികച്ച നടനുളള ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് പങ്കിട്ടത് ജയസൂര്യയും സൗബിന്‍ സാഹിറുമാണ്. 'സുഡാനി ഫ്രെം നൈജീരിയ'യിലെ അഭിനയത്തിനാണ് സൗബിന് മികച്ച നടനുളള പുരസ്‌കാരം ലഭിച്ചത്. മജീദ് എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിച്ചത്. ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരങ്ങളില്‍ സുഡാനി ഫ്രെം നൈജീരിയ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

മികച്ച തിരക്കഥയ്ക്കുളള പുരസ്‌കാരം സുഡാനി ഫ്രെം നൈജീരിയയിലൂടെ സക്കരിയ മുഹമ്മദും മോസിന്‍ പെരാരിയും നേടി. മികച്ച നവാഗത സംവിധായകനുളള പുരസ്‌കാരം സുഡാനി ഫ്രെം നൈജീരിയ സംവിധായകന്‍ സക്കരിയയ്ക്കാണ്. മികച്ച സ്വഭാവ നടിക്കുളള പുരസ്‌കാരം സുഡാനി ഫ്രെം നൈജീരിയയിലൂടെ സാവിത്രി ശ്രീധരനുംം സരസ ബാലുശ്ശേരിയും പങ്കിട്ടു.

soubin shahir response after film award announcement

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES