സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൗബിന്‍ ഷാഹിറിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. മുന്‍പും നര്‍മ്മരസപ്രധാനമായ കഥാപാത്രങ്ങളിലൂടെ തന്നിലെ അഭിനേതാവിനെ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ 'സുഡാനി'യിലെ മജീദിലൂടെ പ്രതിഭയുടെ ആഴം സൗബിന്‍ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തി.
49ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുളള പുരസ്‌കാരം നേടിയ സൗബിന്‍ ഷാഹിറിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് കുമ്പളങ്ങി നൈറ്റ്സ് ടീം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. 'നീ ജെസ്റ്റൊന്ന് ചേട്ടാന്ന് വിളിച്ചേ....കൊതി കൊണ്ടാടാ, ചേട്ടാന്ന് വിളി...' എന്നുള്ള ചിത്രത്തിലെ രസകരമായ വീഡിയോ പങ്കു വെച്ചാണ് കുമ്പളങ്ങി ടീം തങ്ങളുടെ സജിയ്ക്ക് ആശംസകള്‍ നേര്‍ന്നത്. ചിത്രത്തില്‍ സജി എന്ന കഥാപാത്രത്തെയാണ് സൗബിന്‍ മനോഹരമാക്കിയത്. സജി എന്ന കഥാപാത്രമാണ് തന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും അധ്വാനം നല്‍കിയ റോളെന്നാണ് സൗബിന്‍ പറയുന്നത്.
ഭാവന സ്റ്റുഡിയോയിലൂടെ പങ്കുവച്ച വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.
സജി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിക്കുന്നത്. സൗബിനും ഷെയിന്‍ നിഗം അവതരിപ്പിക്കുന്ന 'ബോബി'യുമായുള്ള നിരവധി സംഭാഷണങ്ങള്‍ തീയേറ്ററുകളില്‍ ചിരി പടര്‍ത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും രസകരമായൊരു രംഗം പുറത്തുവിട്ടിരിക്കുകയാണ് സൗബിന്റെ അവാര്‍ഡ് നേട്ടത്തിന് പിന്നാലെ അണിയറക്കാര്‍.
താന്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്നും അത് സംസാരിക്കാനായി തനിക്കൊപ്പം വരുമെന്നും സഹോദരന്‍ സജിയോട് ആവശ്യപ്പെടുകയാണ് ബോബി. തന്നെ 'ചേട്ടന്‍' എന്ന് വിളിച്ചാല്‍ അക്കാര്യം പരിഗണിക്കാമെന്ന് പറയുകയാണ് സജി.