തെന്നിന്ത്യന്‍ സിനിമകളിലെ വിലപിടിപ്പുള്ള നായിക നടിയാണ് ഇന്ന് നയന്‍താര. ജവാന്‍ ആണ് നയന്‍താരയുടെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്ന സിനിമ. ചിത്രത്തില്‍ ഷാരൂഖ് ഖാനാണ് നായകന്‍. അറ്റ്‌ലിയാണ് ജവാനിന്റെ സംവിധായകന്‍. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈ പറ്റുന്ന നായിക ഇന്ന് നയന്‍താരയാണ്. സ്ത്രീ കേന്ദ്രീകൃത സിനിമകളിലും ബിഗ് ബജറ്റ് സൂപ്പര്‍ സ്റ്റാര്‍ സിനിമകളിലും ഒരേപോലെ നടി സാന്നിധ്യമറിയിക്കുന്നു. രണ്ട് പതിറ്റാണ്ടായ കരിയറില്‍ തമിഴകമാണ് നടിയെ എന്നും ചേര്‍ത്ത് പിടിച്ചത്. നയന്‍താര ആദ്യമായി അഭിനയിച്ച മനസ്സിനക്കരെ എന്ന സിനിമയില്‍ സിനിമ സീരിയല്‍ നടി സോനയും ഒരു കഥാപാത്രം ചെയ്തിരുന്നു. താരമായി വളര്‍ന്ന ശേഷം നയന്‍താരയെ വിളിച്ചതിനെക്കുറിച്ചാണ് സോന നായര്‍ സംസാരിച്ചത്.
മനസ്സിനക്കരെ സിനിമയില്‍ ഷീലാമ്മയുടെ മകളായി ചെയതതില്‍ വളരെ സന്തോഷമുണ്ട്. നയന്‍താരയുടെ ആദ്യ സിനിമയാണ്. ഇടയ്ക്ക് നയന്‍താരയുമായി ഫോണില്‍ സംസാരിക്കുകയുണ്ടായി. തിരുവനന്തപുരത്ത് ഷൂട്ടിന് വന്ന സമയത്താണ്. എന്റെ ഭര്‍ത്താവ് അതില്‍ ക്യാമറ വര്‍ക്ക് ചെയ്ത സമയത്ത് അദ്ദേഹമാണ് വിളിച്ച് തരുന്നത്. 'അന്ന് നയന്‍താര പീക്കില്‍ നില്‍ക്കുന്ന സമയമാണ്.
ഇപ്പോഴും അതെ. ഞാന്‍ സോന നായരാണെന്ന് പറഞ്ഞപ്പോള്‍ ചേച്ചീയെന്ന്. എന്നെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ എന്റെ പൊന്ന് ചേച്ചീ എന്താണിങ്ങനെ ചോദിക്കുന്നതെന്ന്. ഞാന്‍ സത്യം പറഞ്ഞാല്‍ സംത്ഭിച്ച് പോയി. ഞാന്‍ വിചാരിച്ചത് പറയൂ ചേച്ചീ, എന്താണ്, ഒപ്പം വര്‍ക്ക് ചെയ്തിട്ടുണ്ടല്ലേ നമ്മള്‍ എന്ന രീതിയില്‍ സംസാരിക്കുമെന്നാണ്. ഞാന്‍ വേറൊരു ഷൂട്ടില്‍ നില്‍ക്കുകയായിരുന്നു. എനിക്ക് പിന്നെ കോണ്‍സണ്‍ട്രേഷന്‍ കിട്ടുന്നില്ല. നയന്‍താര കേട്ടാലും കേട്ടില്ലെങ്കിലും പറയുകയാണ്. ഇങ്ങനെ ആയിരിക്കണം ആക്ടേര്‍സ്. വേണമെങ്കില്‍ നമുക്ക് അഭിനയിക്കാം, പക്ഷെ എങ്ങനെയാണ് ഈ ഓര്‍മ്മകള്‍ നില്‍ക്കുന്നത്. മനസ്സിനക്കരെയില്‍ ഒന്ന് രണ്ട് ദിവസം വര്‍ക്ക് ചെയ്യാതെ സത്യന്‍ സാര്‍ നിര്‍ത്തിയിരിക്കുകയാണ്. മറ്റുള്ളവരൊക്കെ ചെയ്യുന്നത് കാണാന്‍ വേണ്ടി'... എന്നാണ് സോനാ ഇപ്പോള്‍ നയന്‍താരയെ കുറിച്ച് വാചാലയാകുന്നത്.