Latest News

'ബോളിവുഡിലോ ഹോളിവുഡിലോ ഒരു നടനും മമ്മൂട്ടിയെപ്പോലെ പാറപോലത്തെ നെഞ്ചില്ല; എന്നെങ്കിലും ഞങ്ങള്‍ നേരില്‍ കാണുകയാണെങ്കില്‍ അര സെക്കന്‍ഡ് നേരമെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചില്‍ തല ചായ്ക്കണം; എഴുത്തുകാരി ശോഭാ ഡേയുടെ തുറന്ന് പറച്ചില്‍ ശ്രദ്ധ നേടുമ്പോള്‍

Malayalilife
 'ബോളിവുഡിലോ ഹോളിവുഡിലോ ഒരു നടനും മമ്മൂട്ടിയെപ്പോലെ പാറപോലത്തെ നെഞ്ചില്ല; എന്നെങ്കിലും ഞങ്ങള്‍ നേരില്‍ കാണുകയാണെങ്കില്‍ അര സെക്കന്‍ഡ് നേരമെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചില്‍ തല ചായ്ക്കണം; എഴുത്തുകാരി ശോഭാ ഡേയുടെ തുറന്ന് പറച്ചില്‍ ശ്രദ്ധ നേടുമ്പോള്‍

പ്രമുഖ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ശോഭ ഡേ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മാതൃഭൂമി സംഘടിപ്പിച്ച അന്താരാഷ്ട്ര അക്ഷര മേളയില്‍ സംസാരിക്കുകയായിരുന്നു അവര്‍. അക്ഷരോത്സവത്തില്‍ സ്വാതി നാഗരാജുമൊത്തുള്ള സെഷനിലായിരുന്നു ശോഭാ ഡേയുടെ ഈ പരാമര്‍ശം. എന്തുകൊണ്ട് മമ്മൂട്ടിയെന്ന ക്യൂറേറ്ററുടെ ചോദ്യത്തിന് താനദ്ദേഹത്തെ ആരാധിക്കുന്നുവെന്നും അവര്‍ മറുപടി നല്കി.

ശോഭാ ഡേ നല്കിയ മറുപടി ഇങ്ങനെ,

മമ്മൂട്ടിയെ ഞാന്‍ ആദ്യമായി കാണുന്നത് ഒരു പഴയ ചിത്രത്തിലാണ്. അന്ന് മുതല്‍ക്കെ ഞാന്‍ അദ്ദേഹത്തിന്റെ ആരാധികയാണ്. ഹോളിവുഡിലോ, ബോളിവുഡിലോയുള്ള മറ്റൊരു നടനിലും കാണാത്ത പാറപോലെയുള്ള വിരിഞ്ഞ മാറിടം അദ്ദേഹത്തിനുണ്ട്. എനിക്കെന്ന് മമ്മൂട്ടിയെ കാണാന്‍ പറ്റുമെന്ന് ഇടയ്ക്ക് ഭര്‍ത്താവിനോട് ചോദിക്കും. കണ്ണുകളില്‍ കരുണയും മൃദുലമായ പ്രകടനവുമാണ് അദ്ദേഹത്തിന്റേത്.

എന്നെങ്കിലും ഞങ്ങള്‍ നേരില്‍ കാണുകയാണെങ്കില്‍ അര സെക്കന്‍ഡ് നേരമെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചില്‍ തല ചായ്ക്കണം. ഒരു മൈക്രോ സെക്കന്‍ഡ് നേരമെങ്കിലും, സ്വര്‍ഗത്തില്‍ പോയ അനുഭവമാകുമത്.'- ശോഭ ഡേ പറഞ്ഞു.

പതിറ്റാണ്ടുകളായുള്ള അഭിനയ ജീവിതത്തില്‍ ഒറ്റനവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച താരമാണ് മമ്മൂട്ടി. എന്നും പുതുമ കൊണ്ടുവരാറുള്ള അദ്ദേഹത്തിന് പ്രായഭേദമന്യേ നിരവധി ആരാധകരാണുള്ളത്. ക്രിസ്റ്റഫര്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥ. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. 

sobhaa de about mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES