ഡാന്‍സ് കോറിയോഗ്രാഫറും നടനുമായ സന്ദീപിനൊപ്പം അടിപൊളി നൃത്തച്ചുവടുകളുമായി സ്നേഹ.. ക്രാന്തി എന്ന കന്നഡ ചിത്രത്തിലെ ബോംബെ ബോംബെ എന്ന ഗാനത്തിനാണ് ഇരുവരും ഡാന്‍സ് ചെയ്തത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും അഭിനന്ദങ്ങളുമായി ഒരുപാട് പേര് രംഗത്തെത്തിയിട്ടുണ്ട്. ഇടിവി തെല്ലുങ്കില് സംപ്രേഷണം ചെയ്യുന്ന മിസറ്റര്‍ ന്ആന്റ് മിസിസ്സ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താവാണ് സ്നേഹ.
മലയാളം, തെല്ലുങ്ക്, കന്നഡ ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. നടന് പ്രസന്നയുമായുളള വിവാഹശേഷം സിനിമയില്‍ നിന്നു മാറിനിന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ കുടുംബവിശേഷങ്ങളും യാത്രകളും കുട്ടികളും ഒരുമിച്ചുളള ചിത്രങ്ങളും വീഡിയോകളും താരം പങ്കുവയക്കാറുണ്ട്.
മമ്മൂട്ടി ചിത്രം ക്രിസറ്റഫറിലൂടെ വീണ്ടും മലയാളത്തിലേക്ക് അഭിനയിക്കാന്‍ എത്തുകയാണ് സ്നേഹ. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബീന മരിയം ചാക്കോ എന്ന കഥാപാത്രത്തെയാണ് സ്നേഹ അവതരിപ്പിക്കുന്നത്.