ബോയപതി ശ്രീനുവും റാം പോത്തിനേനിയും ഒന്നിക്കുന്ന സ്കന്ദയുടെ മലയാളം റിലീസ് ട്രെയിലര്‍ പുറത്ത്.സെപ്റ്റംബര്‍ 28-ന് കേരളത്തില്‍ റിലീസിനെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗ്ലിംപ്സ് വീഡിയോ വൈറലായിരുന്നു. ചിത്രം ഒക്ടോബര്‍ 20 ദസറ നാളില്‍ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത് എന്നാല്‍ ഇപ്പോള്‍ റിലീസ് നേരെത്തെ ആക്കിയതിലുള്ള സന്തോഷത്തിലാണ് ആരാധകര്‍. ചിത്രം ഒരുങ്ങുന്നത് തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് ശ്രീലീലയാണ്.
രാമിന്റെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത മോഷന്‍ ടീസറിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് റാം സ്കന്ദയില് എത്തുന്നത്. സ്റ്റണ്‍ ശിവ ഒരുക്കിയ സംഘട്ടനരംഗങ്ങളാവും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമെന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന.
ഈ ബിഗ് ബജറ്റ് ചിത്രം ശ്രീനിവാസ സില്‍വര്‍ സ്ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരാണ് നിര്‍മിക്കുന്നത്.